ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ സാധിക്കും; ലോകം ഒരേസ്വരത്തില്‍ പറഞ്ഞിട്ടും നമ്മള്‍ വിശ്വസിക്കുന്നില്ല: കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ
D' Election 2019
ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ സാധിക്കും; ലോകം ഒരേസ്വരത്തില്‍ പറഞ്ഞിട്ടും നമ്മള്‍ വിശ്വസിക്കുന്നില്ല: കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 2:46 pm

ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി സാധ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് സാം പത്രോഡ. ഇ.വി.എമ്മിന് തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

“” ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വിരലമര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥത്തില്‍ ഇത് പറയാന്‍ പാടില്ല. ഇ.വി.എമ്മുകള്‍ അട്ടിമറിക്കാം., മറ്റൊന്ന് സപ്ലൈ ചെയിനാണ്. എവിടെയാണ് ഇത് സൂക്ഷിക്കുന്നത്, ആരാണ് ഇത് നിരീക്ഷിക്കുന്നത്, ആരാണ് ഇത് കൗണ്ട് ചെയ്യുന്നത്? നമ്മള്‍ ഇ.വി.എം ഉപയോഗിക്കുന്നതുപോലെ ലോകത്ത് മറ്റൊരാളും ഉപയോഗിക്കുന്നില്ല. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് ഇതിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ്. യു.എസും ജര്‍മ്മനിയുമൊന്നും ഇ.വി.എമ്മിനെ വിശ്വസിക്കുന്നില്ല. പക്ഷേ നമ്മള്‍ വിശ്വസിക്കും- സാം പിത്രോഡ പറഞ്ഞു.

നവഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ഇന്ത്യയുടെ ആത്മാവ്, ഭാവി, ഇന്ത്യ എന്ന ആശയം ഇതെല്ലാം അത്രയും അപകടത്തിലാണെന്നും പിത്രോഡ പറഞ്ഞു.


ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാം: നിതിന്‍ ഗഡ്കരി


സത്യം, വിശ്വാസം, സ്‌നേഹം, അഹിംസ, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയില്‍ നമ്മള്‍ വിശ്വസിച്ചു. എന്നാല്‍ ഇതെല്ലാം ഇന്ന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിലക്കെടുക്കപ്പെട്ടിരിക്കുന്നെന്നും ഇന്ത്യയിലെ സ്ഥാപനങ്ങള്‍ വ്യവസ്ഥാപിതമായി പിടിച്ചെടുക്കപ്പെട്ടിരിക്കുന്നെന്നും സംപിത് പത്രോഡ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ബി.ജെ.പി ദേശവിരുദ്ധരായി കണ്ടിട്ടില്ലെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ പ്രസ്താവന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ വന്നതാണെന്നും സാം പിത്രോഡ പറഞ്ഞു.

“” ആദ്യം രാജ്യം പിന്നെ പാര്‍ട്ടി അതിന് ശേഷം മാത്രമേ സ്വന്തം കാര്യം ഉണ്ടാകാവൂ എന്നാണ് അദ്വാനി പറഞ്ഞത്. എന്നാല്‍ മോദി ഇന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. സെല്‍ഫ് പ്രൊമോഷന്‍. മറ്റൊരു കാര്യം അദ്വാനി പറഞ്ഞത് തങ്ങളുമായി വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ഒരിക്കലും ദേശവിരുദ്ധരായി കാണില്ല എന്നാണ്. ആ പ്രസ്താവനയെ ഞാന്‍ ബഹുമാനിക്കുന്നു. അതിനോട് ഞാന്‍ യോജിക്കുന്നു. ഈ സമയത്ത് ഇത് പറഞ്ഞതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. അങ്ങനെയായിരിക്കണം നേതാവ്- പിത്രോഡ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലെന്നും സാം പിത്രോഡ പറഞ്ഞു.

രണ്ടു പേരും പറയുന്നത് അതിര്‍ത്തികളില്‍ ശത്രുക്കള്‍ ഉണ്ടെന്നാണ്. ഇവിടെ അത് പാക്കിസ്ഥാനും മുസ്‌ലീങ്ങളുമാണ്. അവിടെ മെക്‌സിക്കനുകളും കുടിയേറ്റക്കാരും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് മോദി പറയുന്നു. അവിടെയൊ ഡെമോക്രാറ്റുകള്‍ ഒന്നും ചെയ്തില്ലെന്നാണ് ട്രംപ് പറയുന്നത്. ഹിലരി ക്ലിന്റന്‍ അഴിമതിക്കാരിയാണെന്ന് ട്രംപ് പറയുമ്പോള്‍ ഇവിടെ രാഹുല്‍ അഴിമതി നടത്തുന്നുവെന്നാണ് മോദി പറയുന്നത്.

നേരത്തെ അടല്‍ബിഹാരിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു അദ്ദേഹം. ലളിതസ്വഭാവക്കാരന്‍. മനുഷ്യത്വമുള്ള ആള്‍. ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ അങ്ങയുള്ളവരായിരുന്നു. – പിത്രോഡ പറഞ്ഞു.