ന്യൂദല്‍ഹി: ഇന്ത്യയെ കുറിച്ചുള്ള വലിയൊരു വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗിന്റെ മുന്നറിയിപ്പ്. ഇന്ന് രാവിലെ എക്‌സിലൂടെയാണ് ഷോര്‍ട്‌സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Something big soon Indiaഎന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് ഇന്ന് രാവിലെ 5.34ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏത് സ്ഥാപനത്തെ കുറിച്ചാണെന്നോ, മറ്റുള്ള വിവരങ്ങളെ കുറിച്ചോ സൂചനകളൊന്നും നല്‍കിയിട്ടില്ല.
Something big soon India
— Hindenburg Research (@HindenburgRes) August 10, 2024
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ട വിവരങ്ങള്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന് 72 ലക്ഷം കോടി രൂപയുടെ ഓഹരി ഇടിവായിരുന്നു അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായത്. ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് മൂല്യം വര്‍ദ്ധിപ്പിക്കുന്നത് എന്നും അതുവഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നു എന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
അദാനി ഗ്രൂപ്പ് ഓഹരി വിപണയില്‍ നടത്തുന്ന ഇടപെടലുകള്‍ അടിമുടി തട്ടിപ്പാണെന്നും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രാജ്യത്തെ വ്യവസായ മേഖലയാളെ ഇളകിമറിയുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ സെബിയടക്കമുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുകയും പ്രതികരിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി.
രാജ്യത്തെയാകെ ഇളക്കിമറിച്ച ആ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യയെ പരാമര്‍ശിച്ച് വീണ്ടും ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഏത് കമ്പനിക്കെതിരെയാണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ ഇതുവരെയുള്ള സൂചനകളില്‍ നിന്ന് വ്യക്തമല്ല. എങ്കിലും രാജ്യത്തെയാകെ ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെയായിരിക്കും പുറത്തുവിടുക എന്നാണ് ഇപ്പോള്‍ നല്‍കിയ സൂചനയില്‍ നിന്ന് വ്യക്തമാകുന്നത്.
content highlights; Something big soon India; Hindenburg is about to be shocked again