മുംബൈ: സണ്ണി ലിയോണെന്ന ബോളിവുഡ് താരത്തിന് ഇന്ത്യയില്‍ മാത്രമല്ല ഹോളിവുഡിലും നിരവധിയാരാധകരാണുള്ളത്. സോഷ്യല്‍മീഡിയയില്‍ താരത്തിനുള്ള പിന്തുണയും ചെറുതല്ല. എന്നാല്‍ മറ്റു പലതാരങ്ങളേക്കാള്‍ മോശം അനുഭവമാണ് താരത്തിന് സോഷ്യല്‍മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളത്.
പൂജാ ഭട്ടിന്റെ ജിസം 2 വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം ഏറ്റവുമൊടുവിലായി “തേരാ ഇന്തസാര്‍” എന്ന അര്‍ബാസ് ഖാന്‍ ചിത്രത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മിഡ് ഡേ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ആരാധകരില്‍ നിന്നു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ താരം പങ്കുവെക്കുകയുണ്ടായി.
സോഷ്യല്‍മീഡിയയില്‍ ആരംഭിച്ച ഫോളോവറുടെ ഭീഷണി നേരിട്ടാവുകയും തന്നെ ഭയപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചാണ് താരം മനസ് തുറന്നത്. തന്റെ വീട് നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ ഭര്‍ത്താവ് വീട്ടിലില്ലാത്ത ദിവസം രാത്രി വീടിനു പുറത്തെത്തി വാതിലില്‍ അടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് താരം പറയുന്നത്.
“എന്റെ വീട്ടില്‍ വരുമെന്നും വീട് നശിപ്പിക്കുമെന്നും അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഡാനിയേല്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ശരിക്കും പേടിച്ചു, കാരണം ഞാന്‍ തനിച്ചാണ് താമസിക്കുന്നത്. ഒരു ദിവസം വീടിനു പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു.”
Dont Miss: ഹുമയൂണിന്റെ ശവകുടീരം തകര്‍ത്ത് ഖബര്‍സ്ഥാന്‍ ആക്കണമെന്ന് മോദിയോട് ശിയ നേതാവ്
“കയ്യില്‍ കത്തിയുമായി ഞാന്‍ വാതിലിന്റെ അടുത്തേക്ക് പോയി. അയാള്‍ വാതിലില്‍ ഉറക്കെ അടിക്കാന്‍ തുടങ്ങി. അയാളുടെ ട്വിറ്റര്‍ അനുയായികളും എന്നെ ഭീഷണിപ്പെടുത്തി. ഒരു ജനക്കൂട്ടം എന്റെ വീട് തകര്‍ക്കാനായി തയാറായി നില്‍ക്കുകയാണ്. ഇതെന്നെ വല്ലാതെ ഭയപ്പെടുത്തി. പിന്നീട് ഞങ്ങള്‍ ആ വീട് മാറി. പക്ഷേ ഇപ്പോഴും ആ സംഭവം എന്നെ ഭയപ്പെടുത്തുന്നുണ്ട്” സണ്ണി പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനു വേണ്ടി ഇപ്പോള്‍ ഒരു എന്‍.ജി.ഒയുമായി ചേര്‍ന്ന് താന്‍ പ്രവര്‍ത്തിക്കുകയാണെന്നും താരം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം ഫലവത്താകുമെന്ന് പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.