| Wednesday, 11th September 2019, 6:03 pm

ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: ഗോസംരക്ഷണത്തെ എതിര്‍ക്കുന്ന ആളുകാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ വാദം എന്നാല്‍ ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും മോദി മഥുരയില്‍ പറഞ്ഞു.

മഥുരയില്‍ ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്ത്താ എജന്‍സിയായ എ.എന്‍.െഎയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ മുതല്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടും. ത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി.

അതേസമയം രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ മൂലം ലെതര്‍ (തുകല്‍) വിപണി വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം മാത്രം മൂന്ന് ശതമാനത്തിലധികം ഇടിവാണുണ്ടായത്. 2017-18 സാമ്പത്തിക വര്‍ഷം ആദ്യ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ 1.30 ശതമാനം ഇടിവുണ്ടായി. ഇന്ത്യാ സ്പെന്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്താകമാനം 2.5 മില്യണ്‍ തൊഴിലാളികളാണ് ലെതര്‍ വ്യവസായത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളോ ദളിതരോ ആണ്. ലോകത്തെ ഒമ്പത് ശതമാനം ലെതര്‍ ഉത്പാദനം ഇന്ത്യയില്‍നിന്നാണ്. തുകല്‍ ഉല്‍പാദത്തില്‍ 12.93 ശതമാനവും ഇന്ത്യയില്‍നിന്നാണ്.
DoolNews Video

We use cookies to give you the best possible experience. Learn more