ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സംഗീത് സോം. രാജ്യത്തെ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് സംഗീത് സോം പറഞ്ഞു.
‘നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിങ്ങള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരേയും പൊലീസിനേയും വിശ്വാസമില്ല. അവര്‍ക്ക് പ്രധാനമന്ത്രിയേയും വിശ്വാസമില്ല. അവര്‍ക്ക് പാകിസ്താനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോയ്‌ക്കോട്ടെ’, സോം പറഞ്ഞു.
നേരത്തെയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവും പ്രസംഗവും നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം. മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയിലും സംഗീത് സോമുണ്ട്.
2013 സെപ്റ്റംബറില്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ധ്രൂവീകരണത്തിന് കലാപം ഇടയാക്കിയിരുന്നു. ചില യുവാക്കള്‍ക്കിടയിലുണ്ടായ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയായിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി നേതാക്കള്‍ ഇത് ബി.ജെ.പി വാക്‌സിനാണെന്നും സ്വീകരിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Some Muslims do not trust Indian scientists, can go to Pakistan’: Sangeet Som