| Monday, 23rd August 2021, 12:52 pm

ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചെന്നും അത് അങ്ങേയറ്റം ഖേദകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താലിബാന്‍ എങ്ങനെയാണ് വളര്‍ന്നതെന്നും അവരെ ആരാണ് വളര്‍ത്തിയത് എന്നും എല്ലാവര്‍ക്കും അറിയാം. താലിബാന് വീരപരിവേഷം ചാര്‍ത്തി മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ ഇടപെടലുകള്‍ ഖേദകരമാണ്’, എന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യര്‍ ചേരി തിരിഞ്ഞ് സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ എത്തേണ്ട പാഠമാണ് ഗുരുവിന്റേത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വയ്ക്കുന്നത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലത്ത് മനുഷ്യത്വം നിറഞ്ഞ ഗുരു വചനങ്ങള്‍ക്ക് വലിയ പ്രസക്തിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയണം. അപ്പോഴേ ഗുരുവിനെ സ്നേഹിക്കുന്നുവെന്ന് പറയാനാകുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Some media tried to Taliban become heroism says CM Pinarayi Vijayan

Latest Stories

We use cookies to give you the best possible experience. Learn more