ന്യൂസിലാന്‍ഡ്- പാകിസ്ഥാന്‍ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം അവസാനിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 182 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയുടെ സെഞ്ച്വറി മികവിലാണ് ന്യൂസിലാന്‍ഡ് പാകിസ്ഥാന് മേല്‍ വിജയം നേടിയത്. മത്സരത്തിനിടയില്‍ നടന്ന ചില രസകരമായ രംഗങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ഫീല്‍ഡിങ്ങിനിടയില്‍ പാക് താരം മുഹമ്മദ് വസീം എറിഞ്ഞ പന്ത് അമ്പയറായ അലിം ദറിന്റെ കാലില്‍ കൊള്ളുകയായിരുന്നു. 36ാം ഓവറിലായിരുന്നു സംഭവം നടന്നത്.
ഹാരിസ് റൗഫ് എറിഞ്ഞ പന്ത് ഡീപ്പ് സ്‌ക്വയര്‍ എന്‍ഡിലേക്ക് അടിച്ചിട്ട ഗ്ലെന്‍ ഫിലിപ്പ്‌സ് സിങ്കിളിനായി ഓടുകയായിരുന്നു. പന്ത് പിടിച്ചെടുത്ത വസീം നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ വിക്കറ്റിന് പകരം പന്ത് ചെന്ന് കൊണ്ടതാകട്ടെ അമ്പയറിന്റെ കാലിലും.
ക്രീസിലേക്ക് കറക്ട് സമയത്ത് ബാറ്റര്‍മാര്‍ ഓടിയെത്തുന്നുണ്ടോ എന്ന് നോക്കി നിന്ന അമ്പയര്‍ ബോള്‍ വരുന്നത് കണ്ടപ്പോഴേക്കും സമയം വൈകിയിരുന്നു. ബോള്‍ കാലില്‍ കൊണ്ട അലിം ദാര്‍ ദേഷ്യം കൊണ്ട് കയ്യിലിരുന്ന ഹാരിസ് റൗഫിന്റെ സ്വെറ്റര്‍ വലിച്ചെറിഞ്ഞു. ഇതുകണ്ട പാക് ക്യാപ്റ്റന്‍ ബാബര്‍ അസമും റൗഫും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
Ouch 😬🙏#PAKvNZ | #TayyariKiwiHai pic.twitter.com/JyuZ0Jwxi5
— Pakistan Cricket (@TheRealPCB) January 11, 2023
ദറിന് സമീപം ഓടിയെത്തിയ പാക് താരം നസീം ഷാ അദ്ദേഹത്തിന്റെ കാല്‍ തിരുമ്മിക്കൊടുക്കുകയും ചെയ്തിരുന്നു. നസിം ഷാ തിരുമ്മുന്നതിനിടയില്‍ വിക്കറ്റിലേക്ക് ചൂണ്ടി അലിം ദാര്‍ എന്തോ പറയുന്നതും വീഡിയോയിലുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്തായാലും ട്വിറ്ററില്‍ വീഡിയോ വൈറലാവുകയാണ്.
Content Highlight: Some interesting scenes that took place during the match between pakistan and newzealand