ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണോ? ഇവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കുമെന്ന് പഠനങ്ങള്‍
Life Style
ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണോ? ഇവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കുമെന്ന് പഠനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 10:45 pm

നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായ ഭക്ഷണങ്ങളില്‍ ചിലത് വ്യക്തികളുടെ ലൈംഗികജീവിതത്തെസാരമായി ബാധിക്കുന്നുവെന്ന് പുതിയപഠനങ്ങള്‍ പറയുന്നു. ചോക്ലേറ്റ്, ബദാം, തുടങ്ങിയ ഭക്ഷണങ്ങള്‍ നിത്യേന നമ്മുടെ ഭക്ഷണത്തിന്റെ ഭാഗങ്ങളാണെങ്കിലും ഇത് ലൈംഗികാരോഗ്യത്തെ ഇല്ലാതാക്കുന്ന ഭക്ഷണമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇത്തരത്തില്‍ ലൈംഗികാരോഗ്യത്തെ ബാധിക്കുന്ന പത്ത് ഭക്ഷണങ്ങള്‍ എതൊക്കെയാണെന്ന് നോക്കാം.

1.കൃത്രിമ മധുരവും, ബേക്കറി ഭക്ഷണങ്ങളിലും ഉള്ള ഘടകങ്ങള്‍ ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. നമ്മുടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങളാണിവ.

2 പനീര്‍ അഥവാ പാല്‍ക്കട്ടി കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന എല്ലാ പാല്‍ക്കട്ടി ഉല്‍പ്പന്നങ്ങളും പ്രകൃതിദത്തമല്ല. ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണുകളുടെ തകര്‍ച്ചയ്ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കാരണമാകുന്നു.

3. വറുത്തതും സ്‌പൈസിയുമായുള്ള സ്‌നാക്കുകള്‍ അമിതമായി കഴിക്കുന്നത് വ്യക്തിയുടെ ലൈംഗികജീവിതത്തെ കാര്യമായി ബാധിക്കുന്നു. പാക്കറ്റുകളില്‍ ലഭിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ ലൈംഗികക്ഷമതയെ കുറയ്ക്കുന്നു.

4. രാവിലെ ഒരു കപ്പ് കോഫിയില്‍ തുടങ്ങുന്ന ദിനചര്യകളാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ കോഫിയുടെ അളവ് അമിതമായാല്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും ഇത് ലൈംഗികശേഷിയെ ബാധിക്കുകയും ചെയ്യുന്നു.

5. മദ്യപാനം ലൈംഗികജീവിതത്തെ ഇല്ലാതാക്കുന്ന പ്രധാന ഭക്ഷണമാണെന്ന് നേരത്തേ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പ്പാദനത്തെ കുറയ്ക്കാന്‍ മദ്യം കാരണമാകുന്നുണ്ട്.