| Monday, 22nd April 2024, 9:37 pm

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കി ബി.ജെ.പിയുമായി സഹകരിക്കും; ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക പാര്‍ട്ടി ഉണ്ടാക്കി ബി.ജെ.പിയുമായി സഹകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇതിനായി പലവട്ടം ദല്‍ഹിയില്‍ താനുമായി ചര്‍ച്ച നടന്നെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടെയായിരുന്ന ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 2026ല്‍ നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം പ്രാവര്‍ത്തികമാക്കാന്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ബി.ജെ.പിയില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നു. ഒരുവിഭാഗം പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ചര്‍ച്ചകള്‍ രണ്ട് മാസം മുമ്പ് നടന്നതാണെന്നും ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഗണിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Some Congress leaders in Kerala will form a regional party and cooperate with the BJP; Himanta Biswa Sharma

We use cookies to give you the best possible experience. Learn more