| Thursday, 29th August 2013, 5:28 pm

യു.എസ്. ഓപ്പണ്‍: മാരത്തണ്‍ മത്സരത്തിനൊടുവില്‍ സോംദേവ് രണ്ടാം റൗണ്ടില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സോംദേവ് വര്‍മ്മന്‍ യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യറൗണ്ടില്‍ സ്ലോവേക്യയുടെ ലൂക്കാസ് ലാക്കോയെ തോല്‍പ്പിച്ചാണ് സോംദേവ് രണ്ടാം റൗണ്ടില്‍ കടന്നത്.[]

അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തി- നൊടുവിലൊടുവിലാണ് സോംദേവ് ജയിച്ച് കയറിയത്. മൂന്ന് മണിക്കൂര്‍ പതിനൊന്ന് മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ 4-6, 6-1, 6-2, 4-6, 6-4 എന്ന് സ്‌കോറിനായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍സ് താരത്തിന്റെ ജയം.

ഇടയ്ക്ക് മഴ രസം കൊല്ലിയായെത്തിയതിനെ തുടര്‍ന്ന് മത്സരം എട്ട് മണിക്കൂറോളം ദീര്‍ഘിച്ചിരുന്നു. എന്നാലിതൊന്നും വകവെയ്ക്കാതെ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയ മത്സരത്തിനൊടുവില്‍ ജയം സോംദേവിനൊപ്പം നില്‍ക്കുകയായിരുന്നു.

ആദ്യ സെറ്റ് 4-6ന് ലൂക്കോസ് നേടി. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റ് അതിവേഗം നേടി സോംദേവ് മുന്നിട്ട് നിന്നപ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. പിന്നീട് മഴയ്ക്ക് ശേഷം കളി തുടര്‍ന്നപ്പോള്‍ 4-6ന് സെറ്റ് സ്വന്തമാക്കി ലൂക്കോസ് മത്സരത്തിലേക്ക തിരിച്ച് വന്നു.

എന്നാല്‍ നിര്‍ണ്ണായകമായ അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കിയ സോംദേവ് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇറ്റലിയുടെ ആന്ദ്രെ സെപ്പിയാണ് സോംദേവിന്റെ അടുത്ത എതിരാളി. ബല്‍ജിയത്തിന്റെ സേവിയര്‍ മാലിസ്സെ 6-3, 3-6, 7-5, 7-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സെപ്പി രണ്ടാം റൗണ്ടിലെത്തിയത്.

We use cookies to give you the best possible experience. Learn more