ന്യൂദല്‍ഹി: ലോക ടെന്നീസ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന്റെ ഊക്കനൊരു എയ്‌സ്. 250ാം റാങ്കില്‍ നിന്ന് ഒറ്റക്കുതിപ്പിന് 65 സ്ഥാനങ്ങളാണ് സോംദേവ് പിന്നിട്ടിരിക്കുന്നത്. []
ഇന്നലെ പുറത്ത് വിട്ട പട്ടികയിലാണ് സോംദേവിന്റെ റാങ്കിങ് കുതിച്ചുയര്‍ന്നത്. 2011 ല്‍ 62 ാം റാങ്കുവരെ എത്തിയ താരമാണ് സോംദേവ്. എന്നാല്‍ പരിക്ക് പിടികൂടിയതോടെ റാങ്കിങ് കുത്തനെ ഇടിഞ്ഞു.
തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുണ്ടായിരുന്ന റഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് സോംദേവിനെ തുണച്ചത്. നിലവില്‍ സോംദേവാണ് ഇന്ത്യുടെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള താരം.
അതേസമയം ഡബിള്‍സ് റാങ്കിങ്ങില്‍ ലിയാന്‍ഡര്‍ പെയ്‌സ് എട്ടാം സ്ഥാനം നിലനിര്‍ത്തി. മഹേഷ് ഭൂപതി പതിനൊന്നാം സ്ഥാനത്താണുള്ളത്.