| Saturday, 19th May 2018, 2:00 pm

സഭയിലെത്താത്ത ബി.ജെ.പി എം.എല്‍.എ കാണാതായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഹോട്ടലിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടക നിയമസഭയിലെത്താത്ത ബി.ജെ.പി എം.എല്‍.എ സോമശേഖര റെഡ്ഡി കാണാതായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ബെംഗളുരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ് സോമശേഖര റെഡ്ഡിയെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എം.എല്‍.എമാരായ അനന്ദ് സിങ്ങും പ്രതാപ് പാട്ടീലുമാണ് ഗോള്‍ഡ് ഫിഞ്ച് ഹോട്ടലിലുള്ളത്. ഇവരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് ഡി.ജി.പി ഹോട്ടലിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ കഴിയുന്ന മുറി തുറക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്.


Must Read: കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ്ങിനെ ബി.ജെ.പി നേതൃത്വം തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്


ആനന്ദ് സിങ്ങിനെ ബി.ജെ.പി കേന്ദ്രനേതൃത്വം ഇടപെട്ട് തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി ആരോപിച്ചത്. അദ്ദേഹത്തെ ബി.ജെ.പി വിട്ടാല്‍ അദ്ദേഹം സഭയിലെത്തി കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിലെ സാഹചര്യത്തില്‍ 110 പേരുടെ പിന്തുണയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ആവശ്യമുള്ളത്. ബി.ജെ.പിയുടെ 103 അംഗങ്ങളാണ് സഭയിലുള്ളത്. വൈകുന്നേരം നാലുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more