| Monday, 13th August 2018, 9:36 am

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.ഐ.എം നേതാവുമായിരുന്ന സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു.89 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. രാവിലെ 8.15നാണ് അന്ത്യം സംഭവിച്ചത്.

കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച  അദ്ദേഹത്തെ   ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അവസാനവാരത്തില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം പിന്നീട് ഡയാലിസിസിന് വിധേയനായിരുന്നു.

Also Read മാര്‍ക്‌സിയന്‍ ചിന്തകന്‍ സാമിര്‍ അമീന്‍ അന്തരിച്ചു

പത്ത് തവണ സോംനാഥ് എം.പിയായിരുന്നു. ഒന്നാം ലോക്‌സഭയില്‍ അദ്ദേഹം സ്പീക്കറായിരുന്നു. 1968 മുതല്‍ സി.പി.എം അംഗമായിരുന്ന സോമനാഥ് 1971ലാണ് അദ്ദേഹത്തിന്റെ അച്ഛന്‍ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മരണത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലെത്തി തെരഞ്ഞെടുപ്പ് നേരിടുന്നത്.

2008ല്‍ സോംനാഥ് ചാറ്റര്‍ജിയെ   പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യയു.എസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.

We use cookies to give you the best possible experience. Learn more