| Saturday, 15th June 2024, 2:51 pm

ലോക കേരള സഭയിൽ ഫലസ്‌തീന്‌ ഐക്യദാർഢ്യമറിയിച്ച് പ്രമേയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്‌തീന്‌ ഐക്യദാർഢ്യമറിയിച്ച് പ്രമേയം പാസാക്കി ലോക കേരള സഭ. ഫലസ്തീനിൽ നടത്തുന്ന കൂട്ടകുരുതിയിൽ നിന്ന് ഇസ്രഈൽ പിന്മാറണമെന്നാണ് പ്രമേയം. ഫലസ്തീന്‍ എംബസി കൈമാറിയ കഫിയ, പ്രമേയാവതാരകന്‍ റജീന്‍ പുക്കുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്പീക്കർ എ.എൻ ഷംസീർ ഫലസ്തീൻ പതാക ഏറ്റുവാങ്ങി.

ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനതപുരത്ത് വെച്ച് നടക്കുന്നത്. കുവൈത്ത് ദുരന്തത്തെ തുടർന്ന് സമ്മേളനത്തിന്റെ പരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു.

ദുരന്തത്തിൽ മരിച്ചവരോടുള്ള ദുഃഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘോഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മേളനം തുടങ്ങിയത്.

നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എം.പിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികളും ഭാവി പരിപാടികളും ആസൂത്രണം ചെയ്യുന്നതാണ് സമ്മേളനം.

സമ്മേളനത്തിന്റെ ചിലവിന് രണ്ട് കോടിയാണ് സർക്കാർ അനുവദിച്ചത്. വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇന്ത്യക്ക് പുറത്തു നിന്നുമുള്ള നിരവധി പ്രതിനിധികൾ സഭയിൽ പങ്കെടുക്കുന്നുണ്ട്.

Content Highlight: solidarity with the Palestinian people in the Lok Kerala Assembly

We use cookies to give you the best possible experience. Learn more