| Friday, 28th June 2013, 5:55 pm

സോളിഡാരിറ്റിയോട് മുസ്‌ലീമിനെ മാത്രം പ്രതിനിധീകരിച്ചാല്‍ മതിയെന്ന് ജമാഅത്തെ ഇസ്‌ലാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന സംഘടനയായ ##സോളിഡാരിറ്റിയോട് മുസ്‌ലീമിനെ മാത്രം പ്രതിനിധീകരിച്ചാല്‍ മതിയെന്ന് ജമാഅത്തെ ഇസ്‌ലാമി.

ജനകീയ സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും പൊതുജന പ്രശ്‌നങ്ങള്‍ ഇനി വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും ജമഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറയുന്നു.[]

സാമുദായിക പ്രശ്‌നങ്ങള്‍ക്കാണ് സോളിഡാരിറ്റി ഊന്നല്‍ നല്‍കേണ്ടതെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ ക്യാമ്പസ് തിരഞ്ഞെടുപ്പില്‍ നിന്നും എസ്.ഐ.ഒയെ വിലക്കിയിട്ടുണ്ട്.

അതേസമയം, സര്‍ക്കുലറിനെതിരെ സോളിഡാരിറ്റി രംഗത്തെത്തി. ഇത്തരമൊരു സര്‍ക്കുലര്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയിട്ടില്ലെന്നും ജനകീയ പ്രശ്‌നങ്ങളില്‍ തുടര്‍ന്നും ഇടപെടുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എ നൗഷാദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more