| Monday, 29th November 2021, 1:47 pm

കൊവിഡ് ധനസഹായം; കേരളത്തിന്റെ പോര്‍ട്ടലിനേക്കാള്‍ നല്ലത് ഗുജറാത്ത് മോഡലെന്ന് സോളിസിറ്റര്‍ ജനറല്‍, ചുട്ട മറുപടി നല്‍കി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി.

കേരളം ഇതിനോടകം പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചതായി കോടതി പറഞ്ഞു.

അതേസമയം കേരളത്തിന്റെ പോര്‍ട്ടല്‍ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡല്‍ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിന് മറുപടി നല്‍കി.

എന്നാല്‍ ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തില്‍ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

ദേശീയതലത്തില്‍ ഇതിനായി ഏകീകൃത സംവിധാനം ഉണ്ടാകണം. ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കില്‍ സഹായധനത്തിന് അപേക്ഷ നല്‍കാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാമെന്നും കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അതേസമയം രണ്ടാഴ്ചയ്ക്കകം പോര്‍ട്ടല്‍ രൂപീകരിക്കാമെന്ന് ഗുജറാത്ത് മറുപടി നല്‍കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Solicitor General argues Gujarat Model insted Kerala Supreme Court lashes out

We use cookies to give you the best possible experience. Learn more