ന്യൂദൽഹി: യു.പി.എ ഭരണകാലത്ത് സൈനികരെ കഴുത്തറുത്ത് കൊല്ലുന്നതും അപമാനിക്കുന്നതും പതിവായിരുന്നെന്നും അതിൽ നിന്നും വ്യത്യസ്തമായി പാക് പിടിയിലായ സൈനികനെ 24 മണിക്കൂറിനുളളില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സർക്കാരിന് ഇന്ന് സാധിച്ചുവെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ. നരേന്ദ്രമോദി രാജ്യം ഭരിക്കുന്നത് കൊണ്ടാണ് ഈ മാറ്റം സാധ്യമായതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവ് ചോദിക്കുകയാണ് മമത ബാനർജി. രാഹുല്‍ ഗാന്ധിയാകട്ടെ ബി.ജെ.പി. ഈ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്നും പറയുന്നു. വ്യോമാക്രമണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്. ഇവരുടെ ഈ പറച്ചിലുകളെ കുറിച്ചോർത്ത് എനിക്ക് ലജ്ജയാണ് തോന്നുന്നത്”. അമിത് ഷാ പറഞ്ഞു.
Also Read പ്രഭാസ് ചിത്രം “സാഹോ”യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു; ചിത്രത്തിൽ ലാലും
ഇത്തരം പ്രസ്താവനകൾ പാകിസ്ഥാനെ സന്തോഷിപ്പിക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോൾ ഇത്തവണ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകില്ല എന്നാണു പലരും പറഞ്ഞിരുന്നതെന്നും എന്നാൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും അമിത് ഷാ പറഞ്ഞു.