| Thursday, 28th June 2018, 10:21 am

ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി നേടുന്നത് വോട്ടുകള്‍; സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തി മോദി വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് വ്യാഴാഴ്ച മോദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് ഏകദേശം ഒന്നരവര്‍ഷം കഴിയുമ്പോഴാണ്, വീഡിയോ വീണ്ടും പുറത്ത് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.


ALSO READ: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് നരകകവാടത്തില്‍ നിന്ന്


വോട്ടുകള്‍ നേടാന്‍ വേണ്ടി ജവാന്‍മാരുടെ ജീവന്‍ ബലി നല്‍ കുന്ന പ്രവണത ബി.ജെ.പി അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ജീവന്‍ നഷ്ടപ്പെടുത്തിയത് ജവാന്‍മാരും അതിന്റെ ഖ്യാതി സമ്പാദിച്ചത് മോദിയുമാണെന്നും സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: ഇങ്ങനെയാണ് റയല്‍ മാഡ്രിഡ് അര്‍ജന്റീനയുടെ ലോകകപ്പ് ഇല്ലാതാക്കിയത്; നിര്‍ണ്ണായക വെളിപ്പെടുത്തലുമായ് ഏയ്ഞ്ചല്‍ ഡി മരിയ


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ വോട്ട് നേടാന്‍ വേണ്ടി ഉപയോഗിച്ചുവെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി. ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ബി.ജെ.പിയുടെ നടപടിയെ കുറ്റപ്പെടുത്തി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നോ ഇല്ലയോ എന്നുള്ളതല്ല അതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.


ALSO READ: സിനിമയിലെ മാഫിയ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കണം; ഡോ.ബിജു


സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനവും ഇന്ത്യന്‍ ആക്രമണവും നടത്തുന്നുവെന്ന് ജനതാദള്‍ നേതാവ് പവന്‍ വര്‍മ്മ പറഞ്ഞു.

2016ലാണ് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്ത്യന്‍ കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളില്‍ നിന്ന് ലഭിച്ച വീഡിയോകളിലാണ് സൈന്യത്തിന്റെ പ്രവര്‍ത്തി രേഖപ്പെടുത്തിയിട്ടുള്ളത്.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more