തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. സരിതയുടെ കത്തിലുള്ള ലൈംഗിക ആരോപണം അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കും.
Also Read: കളിച്ചു ജയിച്ച് ഇന്ത്യ; ഒന്നാംസ്ഥാനം അടിച്ചെടുത്ത് ചരിത്ര നേട്ടവുമായി പാകിസ്താന്‍
ലൈംഗിക സംതൃപ്തി അഴിമതിക്കുള്ള ഉപഹാരമായി കണക്കാക്കിയാണ് നടപടി.രാവിലെ ഒമ്പതിന് ആരംഭിച്ച സഭയില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. അടിയന്തിര പ്രമേയം പരിഗണിക്കാതെ സ്പീക്കര്‍ അവഹേളിച്ചെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടിയാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്.
സഭയില്‍ റിപ്പോര്‍ട്ട സമര്‍പ്പിച്ച മുഖ്യമന്ത്രികമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും പ്രസ്താവന നടത്തിയിരുന്നു. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയുമുണ്ട്.