കോഴിക്കോട്: ഈ നൂറ്റാണ്ടിലെ ആദ്യവലയ സൂര്യഗ്രഹണം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വയനാട് .ഡിസംബര്‍ 26 നാണ് വലയ സൂര്യഗ്രഹണം ദൃശ്യമാവുക. ഇതിന്റെ ഭാഗമായിവലയ സൂര്യഗ്രഹണം കാഴ്ച്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണ പരിശീലനവും ഏകദിന ശില്പശാലയും സംഘടിപ്പിക്കുന്നു. ടോട്ടം റിസോഴ്സ് സെന്റര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയം, കല്‍പറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ഡിസംബര്‍ 7ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, പി.ജി വിദ്യാര്‍ഥികള്‍ തുടങ്ങി ശാസ്ത്ര പ്രചാരണത്തില്‍ തത്പരരായ ആര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്ലാനിറ്റോറിയത്തിന്റെ ഡയറക്ടറായ മാനസ് ബാഗ്ചി ശില്പശാലക്ക് നേതൃത്വം നല്‍കും. ക്യൂരിഫൈ സയന്‍സ് ലാബിന്റെ സാങ്കേതിക സഹകരണവും ശില്പശാലക്കുണ്ട്.
ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെക്കൊടുത്ത ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ ചേര്‍ത്തു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം.
9496612577 എന്ന നമ്പറില്‍ പേരും, വയസ്സും, അഡ്രസ്സും, ഫോണ്‍ നമ്പറും എസ്.എം.എസ് ആയി അയച്ചും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
ശിലാപശാലയിൽ പങ്കെടുക്കുന്നവർ ഡിസംബർ 26ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ Solar Eclipse Watch Party ക്ക് നേതൃത്വം കൊടുക്കാൻ സന്നദ്ധരാവണം.
രജിസ്റ്റര്‍ ചെയ്യാൻ
https://docs.google.com/forms/d/e/1FAIpQLSeyDnKGt4aVgQFfbOfmp4m8QmaB_l1TC6G5jskHGJXDz_Jx3A/viewform എന്ന ലിങ്ക് സന്ദർശിക്കുക. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്, ജയ്ശ്രീകുമാർ, (കോർഡിനേറ്റർ, ടോട്ടം റിസോഴ്‌സ് സെന്റർ)
ഫോൺ: 9496612577 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ