കോഴിക്കോട്: ഈ നൂറ്റാണ്ടിലെ ആദ്യവലയ സൂര്യഗ്രഹണം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വയനാട് .ഡിസംബര്‍ 26 നാണ് വലയ സൂര്യഗ്രഹണം ദൃശ്യമാവുക. ഇതിന്റെ ഭാഗമായിവലയ സൂര്യഗ്രഹണം കാഴ്ച്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിര്‍മാണ പരിശീലനവും ഏകദിന ശില്പശാലയും സംഘടിപ്പിക്കുന്നു. ടോട്ടം റിസോഴ്സ് സെന്റര്‍, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍, കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനിറ്റോറിയം, കല്‍പറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ഡിസംബര്‍ 7ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സ്‌കൂള്‍ അധ്യാപകര്‍, പി.ജി വിദ്യാര്‍ഥികള്‍ തുടങ്ങി ശാസ്ത്ര പ്രചാരണത്തില്‍ തത്പരരായ ആര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പ്ലാനിറ്റോറിയത്തിന്റെ ഡയറക്ടറായ മാനസ് ബാഗ്ചി ശില്പശാലക്ക് നേതൃത്വം നല്‍കും. ക്യൂരിഫൈ സയന്‍സ് ലാബിന്റെ സാങ്കേതിക സഹകരണവും ശില്പശാലക്കുണ്ട്.