ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോഴിക്കോട്: പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ടു മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. ഇവിടെ അയ്യായിരത്തിലധികം ആളുകളാണ് ഗ്രഹണം കാണാന്‍ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാകും.
എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു.
രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഇതു കണ്ടത്.
ചെറുവത്തൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിലെ വലയ ഗ്രഹണം കാണാനായി സൗകര്യങ്ങളുണ്ടായിരുന്നു.
നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആകാശ വിസ്മയമായിരുന്നു ഇന്നു നടന്നത്. ഇത്തരമൊരു കാഴ്ചയ്ക്ക് ഇനി 2031 വരെ കാത്തിരിക്കണം.