തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ളത് ഗുരുതര ലൈംഗികാരോപണങ്ങള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍ അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെയും എം.എല്‍എമാര്‍ക്കെതിരെയുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചവര്‍ എന്ന പേരിലല്ല യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍പ്പെടുത്തിയിട്ടുള്ളത്.
തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകള്‍ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും സരിത ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ഓഫീസും തട്ടിപ്പില്‍ സരിതയെ സഹായിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു. സരിതയില്‍നിന്ന് 2 കോടി 16 ലക്ഷം കൈപ്പറ്റി.
മകളായി കരുതേണ്ടിയിരുന്ന ആളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും, 2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമായിരുന്നെന്നും പറയുന്ന റിപ്പോര്‍ട്ട് സരിത തട്ടിപ്പുകാരിയാണെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നെന്നും പറയുന്നു.
ഹൈബി ഈഡന്‍
സരിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എം.എല്‍.എ ഹോസ്റ്റലില്‍വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍വച്ചും ലൈംഗികപീഡനം നടത്തി
ആര്യാടന്‍ മുഹമ്മദ്
സരിതയെ പല പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു. 25 ലക്ഷം രൂപ ടീം സോളാറില്‍നിന്ന് കൈപ്പറ്റി
അടൂര്‍ പ്രകാശ്
സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ബെംഗളൂരു ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്.
കെ.സി.വേണുഗോപാല്‍
സരിതയെ കെ.സി.വേണുഗോപാല്‍ ബലാല്‍സംഗം ചെയ്തു. സരിതയെ പല തവണ ഭീഷണിപ്പെടുത്തി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പൊലീസിനെ സ്വാധീനിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ അനധികൃതമായി ഇടപെട്ടു.
എ.പി.അനില്‍കുമാര്‍
ഓഫീസ് സ്റ്റാഫ് നസീറുളള വഴി 7 ലക്ഷം രൂപ കൈപ്പറ്റി. പലതവണ സരിതയെ ചൂഷണം ചെയ്തു
പി.സി.വിഷ്ണുനാഥ്
സരിതയെ ഫോണില്‍ വിളിച്ചു. എസ്.എം.എസ് അയച്ചു.
ജോസ് കെ.മാണി
ദല്‍ഹിയില്‍വച്ച് സരിതയെ ജോസ് കെ.മാണി ലൈംഗികമായി പീഡിപ്പിച്ചു
You Must Read This: നെയ്മറുടെ മുന്നില്‍ റയലിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് റാമോസ്
പളനിമാണിക്യം
മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ആദായനികുതി പ്രശ്‌നം പരിഹരിക്കാന്‍ 25 ലക്ഷം കൈപ്പറ്റി
ഐജി പത്മകുമാര്‍
സരിതയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. കലൂരിലെ ഫ്‌ലാറ്റില്‍വച്ചായിരുന്നു പീഡനം.
എന്‍.സുബ്രഹ്മണ്യന്‍
സരിതയെ പീഡിപ്പിച്ചു. ഹോട്ടല്‍ ട്രെഡന്റ് ഹോട്ടലില്‍ വച്ചായിരുന്നു പീഡനം.