| Wednesday, 11th October 2017, 6:40 pm

'എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്'; സോളാറിലെ സര്‍ക്കാര്‍ നടപടികളില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്റെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് പ്രതികരിക്കാനില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍. എല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായ അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


Also Read: ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപം ആസൂത്രണം ചെയ്തത് താന്‍ തന്നെയെന്ന് ഹണീപ്രീത് ഇന്‍സാന്‍


മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണെന്നും അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ട്. സരിത കത്തില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കും.


Also Read: ‘എന്നെ ചീത്ത വിളിക്കണ്ട മോദിയെ ചീത്ത വിളിച്ചോ’ ; ഗുജറാത്തില്‍ പ്രതിഷേധിച്ച വനിതകളോട് ബി.ജെ.പി എം.എല്‍.എ


അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി പത്മകുമാറിനെതിരെ സരിത രംഗത്തെത്തി. തന്റെ ഫോണില്‍ ഉണ്ടായിരുന്ന നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാറാണെന്നും കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പുറത്ത് വിടുമെന്നും അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നും സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്തുമെന്നുമാണ് സരിത മുമ്പ് പറഞ്ഞിരുന്നത്. ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more