തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ മാത്രം ചുമത്തിയല്ല യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സരിത കത്തിലൂടെ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് പറഞ്ഞവര്‍ക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തുമെന്നാണ് പിണറായി വ്യക്തമാക്കിയത്.
സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഇതില്‍ യു.ഡി.എഫിന് ഏറ്റവും തിരിച്ചടിയായിത്തീരുക നേതാക്കള്‍ക്കെതിരെ ചുമത്തുന്ന ബലാത്സംഗക്കുറ്റം തന്നെയാണ്.
ടീം സോളാറിന്റെ ഉടമകളിലൊരാളായിരുന്ന സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ യു.ഡി.എഫിലെ മുന്‍ നിര നേതാക്കളെയൊന്നാകെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ കാര്യമായ അന്വേഷണത്തിനു മുന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ടീം സോളാറിന് സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താനുമാണ് സര്‍ക്കാര്‍ തീരുമാനം.
മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായായിരുന്ന സരിത ജയിലില്‍ നിന്നെഴുതിയ കത്തിലൂടെ ആരോപിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ ഇവരുടേതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി. വേണുഗോപാല്‍ എംപി, ജോസ് കെ. മാണി എംപി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യം, എ.ഡി.ജി.പി കെ. പത്മകുമാര്‍. ഇവര്‍ക്കെതിരെയെല്ലാം അന്വേഷണം നടത്താനാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.