2011ല്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഡബിള്‍സ്. സോഹന്‍ സീനുലാലിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ ഇന്‍ട്രഡ്യൂസ് ചെയ്തിട്ടുള്ള നടന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് സോഹന്‍ സീനുലാല്‍.
2011ല്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ഡബിള്‍സ്. സോഹന്‍ സീനുലാലിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ ഇന്‍ട്രഡ്യൂസ് ചെയ്തിട്ടുള്ള നടന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് സോഹന്‍ സീനുലാല്‍.
ലോകത്ത് ഒരു നടനും അങ്ങനെ നിലനില്‍ക്കാന്‍ പറ്റില്ലെന്നും പത്ത് പുതുമുഖ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചാല്‍ ഒരു നടന്‍ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ മമ്മൂക്കക്ക് അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം സൂപ്പര്‍സ്റ്റാറായി നമ്പര്‍ വണ്‍ ആയിട്ടാണ് നില്‍ക്കുന്നതെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇന്ന് കാണുന്ന മെയിന്‍ സ്ട്രീമിലെ എല്ലാ സംവിധായകരും മമ്മൂട്ടി കൊണ്ടുവന്നവരാണെന്നും അദ്ദേഹം പറയുന്നു.
‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ ഇന്‍ട്രഡ്യൂസ് ചെയ്തിട്ടുള്ള നടന്‍ മമ്മൂക്കയാണ്. ലോകത്ത് ഒരു നടനും അങ്ങനെ നിലനില്‍ക്കാന്‍ പറ്റില്ല. പത്ത് പുതുമുഖ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചാല്‍ ഒരു നടന്‍ വീട്ടില്‍ ഇരിക്കേണ്ടി വരും.
അത് മമ്മൂക്കക്ക് സംഭവിക്കില്ല. എന്നിട്ടും അദ്ദേഹം സൂപ്പര്‍സ്റ്റാറായി നമ്പര്‍ വണ്‍ ആയിട്ടാണ് നില്‍ക്കുന്നത്. മമ്മൂക്ക പേടിപ്പിച്ചാല്‍ ഇവരുടെയൊക്കെ ക്രിയേറ്റീവായ ജോലി നടക്കുമോ. എല്ലാം മമ്മൂക്കയുടെ സപ്പോര്‍ട്ടാണ്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ കാണുന്ന മെയിന്‍ സ്ട്രീമിലെ എല്ലാ സംവിധായകരും മമ്മൂക്ക കൊണ്ടുവന്നവരാണ്.
അവരാണ് മലയാള സിനിമ ഭരിക്കുന്നത്. അവരെയൊക്കെ ഇന്‍ട്രഡ്യൂസ് ചെയ്ത ആളാണ് മമ്മൂക്ക. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഡിസിപ്ലിന്‍ വേണം. വര്‍ക്ക് കൃത്യമായി നടക്കണം. മമ്മൂക്കക്ക് സിനിമയല്ലാതെ മറ്റൊന്നും സംസാരിക്കാനില്ല. നമ്മള്‍ അത് തന്നെ സംസാരിച്ചാല്‍ മതി. ആ കാര്യം തന്നെ പറഞ്ഞാല്‍ മതി,’ സോഹന്‍ സീനുലാല്‍ പറഞ്ഞു.
Content Highlight: Sohan Seenulal Says Mammootty Is The Actor Who Brought In The Most New Directors In The World