| Thursday, 15th September 2016, 3:42 pm

ക്ഷേത്രത്തില്‍ പോകുന്നത് കൊണ്ട് ആരും അമുസ്‌ലീമാകുന്നില്ല: സോഹ അലി ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


മതേതരത്വ രാഷ്ട്രമായ ഇന്ത്യയില്‍ ജീവിക്കുന്ന താന്‍ ക്ഷേത്ര സന്ദര്‍ശനം കൊണ്ടു മാത്രം അമുസ്‌ലീമാകുന്നില്ലെന്ന് സോഹ വ്യക്തമാക്കി.


മുംബൈ: അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ തന്റെ മതവിശ്വാസത്തെ  ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി പ്രശസ്ത സിനിമാതാരം സോഹ അലി ഖാന്‍ രംഗത്തെത്തി.

മതേതരത്വ രാഷ്ട്രമായ ഇന്ത്യയില്‍ ജീവിക്കുന്ന താന്‍ ക്ഷേത്ര സന്ദര്‍ശനം കൊണ്ടു മാത്രം അമുസ്‌ലീമാകുന്നില്ലെന്ന് സോഹ വ്യക്തമാക്കി. ഒക്ടോബര്‍ 31 എന്ന  പുതിയ ചിത്രത്തിന്റെ  റിലീസുമായി ബന്ധപ്പെട്ട്  അനുഗ്രഹം വാങ്ങാനായിരുന്നു സോഹ അലി ഖാന്‍ അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രത്തിലും ഗണേഷ് പണ്ടാലിലും സന്ദര്‍ശനം നടത്തിയത്.

മതേതരത്വ രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും വ്യക്തി, സ്വാതന്ത്ര്യമുണ്ട്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ആരാധനാലയത്തില്‍ പോകാനും പ്രാത്ഥിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും നടി പറഞ്ഞു.

ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമായതുകൊണ്ട്  വ്യത്യസ്ത മതങ്ങളും മതവിശ്വാസികളുമുണ്ട്, ഒരോ വ്യക്തികളുടെയും തെരഞ്ഞെടുപ്പാണ് അവരുടെ മതം. അതിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ ആര്‍ക്കും അവകാശമില്ല.  താന്‍ പള്ളിയില്‍ പോകുകയോ നമസ്‌ക്കരിക്കുകയോ അമ്പലത്തില്‍ പോവുകയോ  ചെയ്യും. അതുകൊണ്ട് താന്‍ മുസ്‌ലിമല്ലാതാവുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 7 ന് റിലീസിനൊരുങ്ങുന്ന ഒക്ടോബര്‍ 31 ആണ് സോഹ അലി  ഖാന്‍ അഭിനയിച്ച പുതിയ ചിത്രം. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷം നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ  ചിത്രം. ശിവാജി ലോതന്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഈ  സിനിമയില്‍ സോഹ അലി ഖാനെ കൂടാതെ വീര്‍ ദാസും വേഷമിടുന്നു. പ്രശസ്ത നടന്‍ സൈഫ് അലി ഖാന്റെ സഹോദരിയാണ്  സോഹ അലി ഖാന്‍.

Latest Stories

We use cookies to give you the best possible experience. Learn more