ആർ.ഡി.എക്സ് സിനിമ കണ്ടതിന് ശേഷം തന്റെ കസിന്റെ കമെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ. റോബെർട്ടും മിനിയും ഒന്നിക്കാതിരുന്നതിന് തന്റെ കസിൻ വിളിച്ച് ‘മോശമായിപ്പോയി അവസാനം റോബേർട്ടിന് മിനിയെ കൊണ്ട് പോവാമായിരുന്നു’ എന്ന് പറഞ്ഞെന്നും സോഫിയ പോൾ പറയുന്നുണ്ട്. ആർ.ഡി.എക്സ് സിനിമയുടെ സക്സസ് സെലിബ്രേഷനിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു സോഫിയ പോൾ.
നഹാസ് ഓപ്ഷൻസ് പറയുകയും അതിൽ നിന്ന് ചർച്ച ചെയ്താണ് ആളുകളെ തെരഞ്ഞെടുത്തതെന്നും സോഫിയ പോൾ പറഞ്ഞു. ഡോണിയുടെ കഥാപാത്രം ആന്റണി വർഗീസ് പെപ്പെ ചെയ്യുമെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നെന്നും പിന്നെയാണ് റോബെർട്ട് ഷെയ്‌നും സേവിയർ നീരജിനെയും തീരുമാനിച്ചതെന്നും സോഫിയ പോൾ കൂട്ടിച്ചേർത്തു.
‘നഹാസ് ഓപ്ഷൻസ് പറയും. നമ്മൾ എല്ലാവരും ചേർന്ന് ഡിസ്കസ് ചെയ്താണ് ആളുകളെ തെരഞ്ഞെടുത്തത്. ഡോണി ആൾറെഡി ഫിക്സഡ് ആയിരുന്നു. ആൻ്റണി വർഗീസ് പെപ്പെ ആണെന്ന് നമ്മൾ ഫിക്സ് ചെയ്തിരുന്നു. റോബെർട്ടും സേവിയറും ആയിരുന്നു നമുക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നത്. നമ്മൾ ഒരുപാട് ആലോച്ചിട്ടാണ് ഷെയ്‌നിലേക്ക് എത്തുന്നത്. പിന്നെ സേവിയർ ലാസ്റ്റ് നീരജിലും എത്തി.
റോബെർട്ടും മിനിയും ഒന്നിക്കാൻ പറ്റാതിരുന്നപ്പോൾ വിഷമമായിരുന്നു. എന്റെ കസിൻ അമേരിക്കയിൽ നിന്ന് വിളിച്ചപ്പോൾ, ഞാൻ സിനിമ കണ്ടിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു, ‘മോശമായിപ്പോയി അവസാനം റോബേർട്ടിന് മിനിയെ കൊണ്ട് പോവാമായിരുന്നു ‘ എന്നായിരുന്നു മറുപടി.
എന്തായാലും അവസാനം മിനി ഭർത്താവിന് ഒരടി കൊടുത്തില്ലേ. മിന്നൽ മുരളിയിൽ നായിക അവസാനം അടി കൊടുക്കുന്നുണ്ട്. അതുപോലെ ഈ നായികയും കൊടുത്തില്ലേ,’ സോഫിയ പോൾ പറയുന്നു.
ഒരു നിർമാതാവ് എന്ന നിലയിൽ പടം തീർക്കുക എന്നതാണെന്നും എന്ത് കടമ്പ വന്നാലും അത് പൂർത്തിയാക്കണമെന്നുമായിരുന്നു താൻ നേരിട്ട വെല്ലുവിളിയെന്നും സോഫിയ പോൾ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘പ്രൊഡ്യൂസറുടെ വെല്ലുവിളി എന്ന് പറഞ്ഞാൽ പടം തീർക്കുക എന്നതാണല്ലോ. എന്ത് കടമ്പ കടന്നാലും നമ്മളത് കമ്പ്ലീറ്റ് ചെയ്യും. എല്ലാ പ്രോജെക്ടിലും എല്ലാവരും പ്രശ്നങ്ങൾ ഫേസ് ചെയ്യും. നമ്മൾ മാത്രമല്ല ആക്ടർസും ഫേസ് ചെയ്യും. ഡയറക്ടേഴ്സും ഫേസ് ചെയ്യും. ഞാനും നഹാസും ഇടക്ക് ശത്രുക്കൾ വരെ ആയിരുന്നു. അതൊക്കെ ഇതിൽ ഉള്ളതാണല്ലോ. പ്രൊഡക്ട് വന്ന് സക്സസ് ആയി കഴിഞ്ഞാൽ നമ്മളിതെല്ലാം മറക്കുമല്ലോ.
ഇത് ഒരു നല്ല ഒരു സിനിമ ആയിരിക്കുമെന്ന് എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. നന്നായിട്ട് ആളുകൾ ഇഷ്ടപെടുമെന്നും കരുതിയിരുന്നു, പക്ഷേ ഒരു ബ്ലോക്ക്ബസ്റ്ററിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല,’ സോഫിയ പോൾ പറഞ്ഞു.
Content Highlight: sofia paul sharing her cousin’s response of RDX movie