ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന് ശേഷം സോഫിയ കൊപോളയും ബില്‍ മുറേയും വീണ്ടും ഒന്നിക്കുന്നു
Movie Day
ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന് ശേഷം സോഫിയ കൊപോളയും ബില്‍ മുറേയും വീണ്ടും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th January 2019, 8:40 am

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് സംവിധായിക സോഫിയ കൊപോളയും നടന്‍ ബില്‍ മുറേയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ടെക് നിര്‍മാതാക്കളായ ആപ്പിള്‍ നിര്‍മ്മിക്കുന്ന ഓണ്‍ ദി റോക്‌സ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധം ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ റാഷിദ ജോണ്‍സും ബില്‍ മുറേയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഫിയയും മുറെയും ഒന്നിച്ച ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന്‍ 2002 ലെ മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിരുന്നു. ബില്‍ മറേയ്ക്ക് മികച്ച അഭിനേതാവിനുള്ള ഓസ്‌കാര്‍ നാമനിര്‍ദേശവും ലഭിച്ചിരുന്നു.

Also Read തൂഫാന്‍: ഓം പ്രകാശ്-ഫര്‍ഹാന്‍ അക്തര്‍ കൂട്ടുകെട്ടില്‍ പുതിയ സ്‌പോര്‍ട്‌സ് ചിത്രം ഒരുങ്ങുന്നു

കരിയറിന്റെ അവസാനത്തിലുള്ള ഒരു നടനും വിവാഹിതയായ യുവതിയും ടോക്കിയോവില്‍ വെച്ച് കണ്ടു മുട്ടുന്നതാണ് ലോസ്റ്റ് ഇന്‍ ട്രാന്‍സിലേഷന്റെ പ്രമേയം. ഇരുവരും അനുഭവിക്കുന്ന ഏകാന്ത അവര്‍ തമ്മലുള്ള അന്തരങ്ങളെ ഇല്ലാതാക്കുന്നത് ഹാസ്യാത്മകമായി അവതരിപ്പിച്ച ഈ ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയിരുന്നു.

സ്പ്രിങ്ങ് ബ്രെയ്‌ക്കേര്‍സ്, എക്‌സ് മാകിന, മൂണ്‍ലെറ്റ് എന്നീ പ്രശസ്ത ചിത്രങ്ങളുടെ വിതരണക്കാരായ A2A മായി ചേര്‍ന്നാണ് ആപ്പിള്‍ ഓണ്‍ ദി റോക്‌സ് നിര്‍മിക്കുന്നത്. സ്വന്തം സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോര്‍മില്‍ കൂടുതല്‍ ഒറിജിനല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ട്രീമിങ്ങ് സര്‍വീസുകള്‍ളുമായി മത്സരത്തിനൊരുങ്ങുകയാണ് ആപ്പിള്‍.