ചെന്നൈ: ചെന്നൈ ഓപ്പണ്‍ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ് ഫ്രാന്‍സിന്റെ എഡ്വേര്‍ഡ് റോജര്‍ വാസലിനും പരാജയം. സീഡ് ചെയ്യപ്പെടാത്ത തായ്‌ലന്റ് താരങ്ങളായ സന്‍ചായ് റിത്വാനസോന്‍ച റിത്വാന സഖ്യമാണ് പേസ് സഖ്യത്തിനെതിരെ അട്ടിമറി വിജയം നേടിയത് (7-6, 6-1).[]
കളിയുടെ തുടക്കത്തില്‍ പ്രൊഫഷണല്‍ താരങ്ങളുടെ മികവോടെ പെയ്‌സ് സഖ്യം പൊരുതിയെങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ വിജയം തായ് സഹോദരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.
ആവേശകരമായ കളിക്കൊടുവിലാണ് പെയ് സഖ്യം പരാജയപ്പെടുന്നത്. ആദ്യ സെറ്റ് ടൈബ്രേക്കിലേക്ക് നീങ്ങിയെങ്കിലും തായ് താരങ്ങള്‍ നേടുകയായിരുന്നു. രണ്ടാം സെറ്റില്‍ അനായാസമായിരുന്നു ഇവരുടെ വിജയം.
രണ്ടാം സെറ്റിലെ നാലാം ഗെയിമില്‍ പേസിന്റെയും ആറാം ഗെയിമില്‍ വാസിലിന്റെയും സര്‍വീസുകള്‍ തകര്‍ത്ത തായ് സഖ്യം 61 എന്നനിലയില്‍ സെറ്റും മാച്ചും സ്വന്തമാക്കി ക്വാര്‍ട്ടറില്‍ കടന്നു.
അതേസമയം, സിംഗിള്‍സില്‍ ഇന്ത്യയുടെ അമൃതരാജും പരാജയപ്പെട്ടു.