| Monday, 13th February 2017, 8:59 am

'ഏഷ്യാനെറ്റ് അവാര്‍ഡുകളെല്ലാം സ്റ്റാറുകളുടേതാണെന്‍ മകനേ'; ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനെ ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളെ ഒഴിവാക്കി മുന്‍നിര താരങ്ങള്‍ക്ക് പരിഗണന നല്‍കിയ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിന് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ പൊങ്കാല. കഴിഞ്ഞ വര്‍ഷം പ്രേക്ഷരെ ഏറെ സ്വാധീനിച്ച കമ്മട്ടിപാടത്തിലെ വിനായകനെ അവാര്‍ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടും അവാര്‍ഡ് നല്‍കാത്തതിലെ പ്രതിഷേധമാണ് സേഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നിരൂപക പ്രശംസ പിടിച്ച് പറ്റിയ മഹേഷിന്റെ പ്രതികാരം, ഗപ്പി തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കാത്തും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. പുലിമുരുകന് പ്രധാന അവാര്‍ഡുകള്‍ നല്‍കിയതും നിവിന്‍ പോളിയുടെ ഡാന്‍സുമെല്ലാം ട്രോളന്മാര്‍ ആഘോഷിക്കുന്നുണ്ട്.


Also read കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ് നേതാവ് രൂപേഷ് കുമാര്‍ കത്തയച്ചതായി രമേശ് ചെന്നിത്തല 


പുലിമുരുകനില്‍ താനൊഴികെ ബാക്കിയെല്ലാവര്‍ക്കും അവാര്‍ഡ് കിട്ടിയതില്‍ സങ്കടപ്പെട്ടിരിക്കുന്ന പുലിയുടെ ട്രോളുകളാണ് ഏറ്റവും കൂടുതലായുള്ളത്. പുലിമുരുകന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ ചിത്രവും. മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍, ക്യാമറ, വില്ലന്‍, സഹനടി, എഡിറ്റര്‍, സംഘട്ടനം എന്നീ പുരസ്‌കാരങ്ങള്‍ പുലിമുരുകനിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് ലഭിച്ചത്.

ട്രോളുകളില്‍ രണ്ടാമത് നില്‍ക്കുന്നത് യുവതാരം നിവിന്‍ പോളിയാണ്. ജനപ്രിയ നായകനായി അവാര്‍ഡ് ലഭിച്ച നിവിനെ ട്രോളന്മാര്‍ ആഘോഷിക്കുന്നത് പരിപാടിയില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോയുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാല്‍ പ്രോഗ്രാമിന്റെ തനി പകര്‍പ്പാണിതെന്നാണ് ട്രോളുകള്‍ വിമര്‍ശിക്കുന്നത്.


Dont miss മന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങള്‍ ഹാജരാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ഗപ്പിയെന്ന ചിത്രത്തെ കുറിച്ച് ജൂറി കേട്ടിട്ടേയില്ലാ എന്നും ട്രോളന്മാര്‍ പറയുന്നു.


കഴിഞ്ഞ തവണ ലാലിസത്തിന് തനിക്ക് കിട്ടിയ ട്രോള്‍ ഇത്തവണ നിവിന് കിട്ടുന്നത് കണ്ട് ആശ്വസിക്കുന്ന മോഹന്‍ലാലിനെയും ട്രോളന്മാര്‍ ആഘോഷിക്കുന്നു.

ചിത്രങ്ങള്‍ കടപ്പാട് ഐ.സി.യു, ട്രോള്‍ മലയാളം, ട്രോള്‍ കേരള, ട്രോള്‍ മേറ്റ്‌സ്‌

We use cookies to give you the best possible experience. Learn more