കോഴിക്കോട്: താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും വാര്‍ത്താ സമ്മേളനത്തിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ഡബ്ല്യ.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ആക്രമണം. പാര്‍വതിക്കും രേവതിക്കും റിമയ്ക്കുമെല്ലാമെതിരെ കടുത്ത അസഭ്യവര്‍ഷവും വ്യക്തിഹത്യയുമാണ് പേജില്‍ നടത്തുന്നത്.
മീടു വല്ലതും ഉണ്ടോയെന്നും ഇമ്മാതിരി ടോല്‍ക്ക് നടത്തിയാല്‍ അടിച്ചാല്‍ ചെപ്പ അടിച്ചു പൊട്ടിക്കണമെന്നുമുള്ള നിരവധി കമന്റുകളാണ് ചിലര്‍ പേജില്‍ നിറയ്ക്കുന്നത്.
“ലാലേട്ടന് എതിരെ നാക്ക് പൊക്കിയ എല്ലാവളുമാരും ഒരുങ്ങി ഇരുന്നോ, ഇനി നീ ഒന്നും മലയാള സിനിമ കാണില്ല, വേറെ വല്ല പണിക്കും പോടീ തള്ളമാരെ.മോഹന്‍ലാല്‍ ഞങ്ങളെ നടിമാരെന്ന് വിളിച്ച് ആക്ഷേപിച്ചെന്നു ?? പിന്നെ നടിമാരെ നടിമാര്‍ എന്നല്ലാതെ വെടികള്‍ എന്നുവിളിക്കണോ, നീ ഒക്കെ ശബ്ദിച്ചാ ലാലേട്ടന് വെറും മുടിയാ മുടി, തുടങ്ങി വെടിയെന്നും ഫെമിനിച്ചികളെന്നും വിളിച്ച് കേട്ടാലറയ്ക്കുന്ന തെറിയും അസഭ്യവുമാണ് പേജില്‍ നിറച്ചിരിക്കുന്നത്.
Read Also : സിനിമ ഷൂട്ടിങ്ങിനിടെ പീഡനം; രേവതിക്കെതിരെയും കേസെടുക്കണമെന്ന് പൊലീസില്‍ പരാതി
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന എ.എം.എം.എ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവര്‍ സംഘടനയെ നയിക്കുന്നതെന്നും ഡബ്ല്യു.സി.സി ആരോപിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടി ദിലീപേട്ടനെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും നിങ്ങളെ അധിക കാലം സിനിമയില്‍ വാഴിക്കെല്ലെന്നുമുള്ള കമന്റുകളിടുന്നത്.
തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവര്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞാണെത്തിയത്. ദീലിപിനെതിരായ നടപടി ജനറല്‍ബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന എ.എം.എം.എ നിര്‍വാഹക സമിതി യോഗ നിലപാടിനെ തുടര്‍ന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യു.സി.സി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്.