മുംബൈ: സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോയുടെ പേരില്‍ താരങ്ങളും അവരുടെ മക്കളും പലപ്പോഴും സൈബര്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. വസ്ത്രത്തിന് നീളം കുറഞ്ഞതും മറ്റുമായിരിക്കും പലരുടേയും പ്രശ്‌നം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ചിത്രള്‍ക്കെതിരെയും ഇതിന് മുന്‍പ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇത്തവണ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും തന്റെ സഹോദര പുത്രി ആലിയ ചിബ്ബറും നല്‍ക്കുന്ന ഒരു ചിത്രമാണ് ഗൗരി പോസ്റ്റ് ചെയ്തത്.
സ്വര്‍ണ നിറമുള്ള ഇറക്കം കുറഞ്ഞ ഒരു വസ്ത്രമായിരുന്നു സുഹാന ധരിച്ചിരുന്നത്. ആലിയ കറുത്ത നിറമുള്ള ഒരു ഓഫ് ഷോള്‍ഡര്‍ വസ്ത്രവും ധരിച്ചായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തത്. എന്നാല്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഗൗരിയുടെ ഇന്‍സ്റ്റാഗ്രാമില്‍ കമന്റുകളുടെ ബഹളമായിരുന്നു. സുഹാനയെ കളിയാക്കിയും അധിക്ഷേപിച്ചും നിരവധിയാളുകളാണ് കമന്റുകളിട്ടത്.
Dont Miss ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു: കൃത്യം നടത്തിയത് കാമുകിയുടെ കണ്‍മുമ്പിലിട്ട്
മുതിര്‍ന്നവര്‍ക്ക് മുന്‍പില്‍ വസ്ത്രം ഉരിയാനാണോ നിങ്ങളുടെ സംസ്‌ക്കാരം നിങ്ങളെ പഠിപ്പിക്കുന്നത് എന്നായിരുന്ന ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യം. മുതിര്‍ന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും അത് നമ്മുടെ സംസ്‌കാരമല്ലെന്നുമാണ് ചിലരുടെ ഉപദേശം.
നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഏത് വസ്ത്രവും ധരിക്കാം. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് മുന്‍പില്‍ അല്‍പം മാന്യമായ വസ്ത്രം ധരിച്ച് എത്തണമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
മറ്റു ചിലരാകട്ടെ സുഹാന മറ്റു സെലിബ്രിറ്റികളുടെ മക്കളുടെ പോലെ സുന്ദരിയല്ലെന്നും ഷാരൂഖിന്റെ കുട്ടിക്കാലത്തെ അതേ രൂപമാണെന്നും പറഞ്ഞ് അധിക്ഷേപിക്കുന്നുമുണ്ട്.
നേരത്തേ ബിക്കിനിയിട്ട ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് സുഹാനയെ സോഷ്യല്‍ മീഡിയയിലെ ചിലര്‍ അധിക്ഷേപിച്ചത് ഷാരൂഖിനെ ചൊടിപ്പിച്ചിരുന്നു. തന്റെ പ്രശസ്തി മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതില്‍ താന്‍ ഏറെ ദുഖിതനാണെന്നും തന്റെ മകളെ ഇത്തരത്തില്‍ പിന്തുടരരുതെന്നുമായിരുന്നു ഷാരൂഖ് അന്ന് പറഞ്ഞത്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം