| Sunday, 26th December 2021, 9:41 am

ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാരണം സോഷ്യലിസവും മതേതരത്വവും; മോദി സര്‍ക്കാര്‍ മാറ്റം കൊണ്ടുവരികയാണെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാരണം സോഷ്യലിസവും മതേതരത്വവുമാണെന്ന് എം.പിയും ബി.ജെ.പി യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ.

മോദി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു തേജസ്വി സൂര്യയുടെ പരാമര്‍ശം.

ഇന്ത്യയിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം സോഷ്യലിസത്തെയും മതേതരത്വത്തെയും കുറിച്ചുള്ള പ്രത്യയശാസ്ത്രങ്ങളാണെന്നാണ് തേജസ്വി സൂര്യ പറഞ്ഞത്.

മതേതരത്വം മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങള്‍ ഉണ്ടാക്കിയെന്നും ഹിന്ദുക്കളെ വന്‍തോതില്‍ ബാധച്ചെന്നും തേജസ്വി ആരോപിച്ചു.

ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവരുടെ ആത്മാഭിമാനവും ബഹുമാനവും നഷ്ടപ്പെടുത്തിയെന്നും തേജസ്വി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Socialism, secularism caused poverty in country, says Tejasvi Surya

We use cookies to give you the best possible experience. Learn more