'പൊലീസിന്റെ കളി ട്വിറ്ററിലും ഫേസ്ബുക്കിലും മതി, ഇവിടെ പറ്റില്ല' ; പൊലീസിന്റെ അക്കൗണ്ടുകള്‍ വിലക്കി മസ്‌റ്റൊഡോണ്‍
TechNews
'പൊലീസിന്റെ കളി ട്വിറ്ററിലും ഫേസ്ബുക്കിലും മതി, ഇവിടെ പറ്റില്ല' ; പൊലീസിന്റെ അക്കൗണ്ടുകള്‍ വിലക്കി മസ്‌റ്റൊഡോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2019, 11:34 am

ഇന്ത്യയില്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മസ്‌റ്റൊഡോണ്‍. പൂര്‍ണമായ അഭിപ്രായ സ്വാതന്ത്രം ,എന്നാല്‍ വിദ്വേഷ പ്രസംഗം, വര്‍ഗീയ പരാമര്‍ശം എന്നിവ അനുവദിക്കില്ല എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയ ഈ ആപ്പിലേക്ക് ട്വിറ്ററില്‍ നിന്ന് വ്യാപകമായി കുടിയേറ്റം നടന്നിരുന്നു. ഇപ്പോളിതാ തങ്ങള്‍ വാക്കു പാലിക്കുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ് മസ്‌റ്റൊഡോണ്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 14 ന് മസ്‌റ്റൊഡോണില്‍ അക്കൗണ്ട് തുടങ്ങിയ അസ്സം പൊലീസിന് ‘പൊലീസുകാര്‍ക്ക് പ്രവേശനമില്ല’ എന്ന സന്ദേശമാണ് ലഭിച്ചത്.
കേരളത്തിലേതിനു സമാനമായി ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ജനങ്ങളുമായി അടുക്കാന്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങിയ അസ്സാം പൊലീസ് മസ്റ്റഡോണ്‍ നല്‍കിയ മറുപടിയില്‍ അമ്പരന്നിരിക്കുകയാണ്.

പൊലീസിന്റെ വരവ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമല്ല എന്ന തോന്നലുണ്ടാക്കുന്നു എന്ന വിശദീകരണമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

അസം പൊലീസിനെ സ്വീകരിക്കേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചെന്നും ഒദ്യോഗിക കമ്മ്യൂണിക്കേഷനിലുപരി ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം എന്നും ആണ് മസ്‌റ്റൊഡോണ്‍ വ്യക്തമാക്കുന്നത് .

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മോഡറേറ്റര്‍ക്ക് തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം മനസ്സിലാകാത്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എന്നും  സമൂഹത്തിലെ എല്ലാവരുമായും ഗുണപരമായ ആശയ വിനിമയം നടത്താനാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും അസം പൊലീസ് പറയുന്നു. മസ്‌റ്റൊഡോണിന്റെ തീരുമാനം ഇവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അസം പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.

2016 ല്‍ ജര്‍മന്‍ യുവാവായ യുജെന്‍ റോച്ച് കോയ് എന്ന 24 കാരനാണ് മസ്‌റ്റൊഡോണിന് രൂപം നല്‍കിയത്. ഈ ആപ്പ് ആപ്പ് ട്വിറ്ററിനും ഫേസ്ബുക്കിനും ഒരു പോലെ വെല്ലുവിളിയാണ്. ട്വിറ്ററുമായി ചില കാര്യങ്ങളില്‍ സാമ്യം പുലര്‍ത്തുന്നുമുണ്ട്

ഈയടുത്ത് ട്വിറ്ററിനെതിരെ വന്ന സുരക്ഷാ വീഴചകള്‍ മസ്‌റ്റൊഡോണിലേക്ക് ചേക്കേറാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. ട്വിറ്ററില്‍ ‘ട്വീറ്റസ്’ ആണെങ്കില്‍ മസ്‌റ്റൊഡോണില്‍ ‘ടൂട്‌സ്’ ആണ്. ഭാവിയല്‍ ‘ട്വീറ്റ്‌സ്’ വാഴുമോ അതോ ‘ടൂട്‌സ്’ വാഴുമോ എന്ന് കണ്ടറിയേണ്ടി വരും

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത ശൃംഖലയാണ് മസ്റ്റൊഡോണ്‍. ഓരോ യൂസരും ഓരോ സെര്‍വറിലെ അംഗമായിരിക്കും.