| Friday, 24th January 2014, 2:43 pm

സൈനികര്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയാഗിക്കുന്നതിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സൈനികര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

ശത്രുരാജ്യങ്ങളും ചാരസംഘടനകളും ഇത്തരം സൈറ്റുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണിത്.

പാക് ചാര സംഘടനയായ ഐ.എസ്.ഐയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള സംഘടനയും സൈനിക ഉദ്യോഗസ്ഥരുടെ രഹസ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ചോര്‍ത്തുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിന്നു.

ഫെയ്‌സ്ബുക്കിലൂടെ സൈനിക വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് നേരത്തെ രണ്ട് നാവികരെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക്, വിചാറ്റ് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് സൈനികര്‍ക്കിടയില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന സൈനികരില്‍ ഭൂരിഭാഗവും വീടുമായി ബന്ധപ്പെടുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സൈറ്റുകളില്‍ സ്വന്തം ചിത്രങ്ങളും ആയുധങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിയെയും നിയോഗിച്ചു.

We use cookies to give you the best possible experience. Learn more