Advertisement
national news
'ഫേസ്ബുക്ക്- മോദി 5.6 M, രാഹുല്‍ 7.4 M, യൂട്യൂബ്- മോദി 1.6 M, രാഹുല്‍: 1.9 M'; അവിശ്വാസ പ്രസംഗത്തിലെ വ്യൂവര്‍ഷിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 11, 05:58 pm
Friday, 11th August 2023, 11:28 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തില്‍ സോഷ്യല്‍ മീഡിയ കണക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി. മോദിയും രാഹുലും അവരവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഈ കണക്കിലെ ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് വ്യൂവര്‍ഷിപ്പില്‍ രാഹുല്‍ മോദിയെക്കാള്‍ മുന്നിലാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് വ്യൂവര്‍ഷിപ്പില്‍ മോദിയും രാഹുലും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസംഗത്തിന്റെ വ്യൂവര്‍ഷിപ്പ് കണക്കുകള്‍(വെള്ളിയാഴ്ച രാത്രി 10ന് എടുത്ത കണക്ക്)

ഫേസ്ബുക്ക്

രാഹുല്‍ ഗാന്ധി: 7.4 മില്യണ്‍ വ്യൂസ്
നരേന്ദ്ര മോദി: 5.6 മില്യണ്‍ വ്യൂസ്

യുട്യൂബ്

രാഹുല്‍ ഗാന്ധി: 1.9 മില്യണ്‍ വ്യൂസ്
നരേന്ദ്ര മോദി: 1.6 മില്യണ്‍ വ്യൂസ്

ട്വിറ്റര്‍

രാഹുല്‍ ഗാന്ധി: 28,300 റീ ട്വീറ്റുകള്‍
നരേന്ദ്ര മോദി : 16,100 റീ ട്വീറ്റുകള്‍

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം ദിനമാണ് രാഹുല്‍ സംസാരിച്ചത്. ഉച്ചയ്ക്ക് 12:09 മുതല്‍ 12:46 വരെ ആകെ 37 മിനിട്ട് രാഹുല്‍ പ്രസംഗിച്ചു. ഇതില്‍ മണിപ്പൂര്‍ വിഷയത്തില്‍ 15 മിനിറ്റ് 42 സെക്കന്‍ഡാണ് രാഹുല്‍ ഗാന്ധി പ്രതിപാദിച്ചത്.
അതിനിടെ രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോള്‍ കൂടുതല്‍ സമയവും ഫോക്കസ് നല്‍കിയത് സ്പീക്കര്‍ ഓം ബിര്‍ളക്കാണെന്നെന്ന വിമര്‍ശനം ഉണ്ടായിരുന്നു.

 

ആഗസ്റ്റ് 10ന് അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ മോദി സംസാരിച്ചത് രണ്ടേകാല്‍ മണിക്കൂറാണ്. പ്രസംഗത്തില്‍ ആദ്യ ഒന്നര മണിക്കൂറോളം കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും പരിഹസിക്കുകയാണ് മോദി ചെയ്തത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാത്തതിനാല്‍ പ്രതിപക്ഷം മണിപ്പൂര്‍ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു.

 


മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന പോസ്റ്ററുകളും ഇന്ത്യ മുന്നണിയിലെ എം.പിമാര്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്നും മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിക്കാന്‍ തയ്യാറാകാത്തതില്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മോദി മണിപ്പൂരിനെ കുറിച്ച് വെറും അഞ്ച് മിനിട്ട് സംസാരിച്ചിരുന്നത്.

Content Highlight: social media Viewership Rahul Gandhi and Narendra Modi no-confidence motion speech