സോഷ്യല്‍ മീഡിയകളെ വര്‍ഗീയത പരത്താന്‍ ഉപയോഗിക്കുന്നു: സുശീല്‍ കുമാര്‍ ഷിന്‍ഡെ
India
സോഷ്യല്‍ മീഡിയകളെ വര്‍ഗീയത പരത്താന്‍ ഉപയോഗിക്കുന്നു: സുശീല്‍ കുമാര്‍ ഷിന്‍ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2013, 11:24 am

[]ന്യൂദല്‍ഹി: വര്‍ഗീയത പരത്താനും സംഘര്‍ഷങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കാനും സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

ഇന്റര്‍നെറ്റിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മോധാവികളോട് ഷിന്‍ഡെ നിര്‍ദേശിച്ചു. അഭിപ്രായ പ്രകടനങ്ങളോട് സര്‍ക്കാറിന് അനുകൂലമാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയകളെ വര്‍ഗീയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തടയേണ്ടിയിരിക്കുന്നു.

പ്രകോപനപരമായ ദൃശ്യങ്ങള്‍ ഗൂഢലക്ഷ്യങ്ങള്‍ക്കായി  പ്രചരിപ്പിക്കുന്നത് മുസാഫര്‍ നഗര്‍ കലാപ സമയത്തും കഴിഞ്ഞ വര്‍ഷം ബംഗലൂരുവില്‍ സ്‌ഫോടനം നടന്ന സമയത്തും കണ്ടതാണ്.

എല്ലാ സമുദായങ്ങളുമായും പ്രത്യേകിച്ച് സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍, തദ്ദേശ സ്ഥാപനങ്ങള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. സിഖ് തീവ്രവാദം പുനരുജ്ജീവിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നതില്‍ ഷിന്‍ഡെ ഉത്കണ്ഠ പ്രകടിപ്പിച്ചു.

ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അല്‍ഉമ്മയുടെ ശേഷിപ്പുകള്‍ ബംഗളൂരുവിലെ നാലാമത്തെ ആക്രമണത്തിന് പിന്നിലുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.

ഡി.ജി.പിമാരുടേയും ഐ.ജിമാരുടേയും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ.