Kerala
മോഹന്‍ലാലിന്റെ പോസിറ്റിവ് എനര്‍ജി; ട്രോളുകള്‍ക്ക് അവസാനമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 23, 11:33 am
Sunday, 23rd September 2018, 5:03 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ പോസിറ്റിവ് എനര്‍ജി ലഭിച്ചു എന്ന് ബ്ലോഗിലെഴുതിയ മോഹന്‍ ലാലിനെ ട്രോളുന്നത് അവസാനിക്കുന്നില്ല. ബ്ലോഗ് വന്ന് ദിവസം മൂന്ന് ആവുമ്പോഴും നിലയ്ക്കാത്ത ട്രോള്‍ പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ നടക്കുന്നത്.

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ലഭിച്ച പോസിറ്റിവ് എനര്‍ജി  ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്നെ വിട്ട് പോവുന്നില്ല എന്നായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഈ വാചകമാണ് ട്രോള്‍ ഗ്രൂപ്പുകളില്‍ പരിഹസിക്കപ്പെടുന്നത്.


ALSO READ: 50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ മാറിയേനെ; ദാരിദ്ര്യം എന്തെന്നറിഞ്ഞ എനിക്ക് ജനങ്ങളുടെ വിഷമം മനസിലാവും; മോദി


നോട്ട് നിരോധനത്തിന കാലത്ത് ക്യൂ നില്‍ക്കാത്തത് കൊണ്ടാണ് ഇത്ര പോസിറ്റിവ് എനര്‍ജി എന്നത് മുതല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഈ എനര്‍ജി ഉപയോഗിച്ച് കൂടെ എന്ന് വരെ ചോദിക്കുന്ന വിവിധ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ചില ട്രോളുകള്‍

Image may contain: 4 people, meme and text

Image may contain: 6 people, people smiling, text

Image may contain: 4 people, people eating and text

Image may contain: 2 people, meme and text

Image may contain: 2 people, text