കോഴിക്കോട്: ഖാദി കമ്മീഷന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയെ നല്‍കിയതിനെതിരെ ജനരോഷം ശക്തമാകുമ്പോള്‍ മോദിക്കെതിരെ ട്രോളാക്രമണവുമായി സോഷ്യല്‍ മീഡിയയും. പ്രധാന ചരിത്ര സംഭവങ്ങളില്‍ മോദിയെ ഉള്‍പ്പെടുത്തിയാണ് ട്രോളുകള്‍ ഇറങ്ങുന്നത്.
Also read ടെലിവിഷന്‍ ഷോയില്‍ സ്തീകളെ തെറിവിളിച്ച ഓം സ്വാമിക്ക് തല്ലഭിഷേകം:വീഡിയോ വൈറലാകുന്നു
രാഷ്ട്രീയ നേതൃത്വം ഖാദി കമ്മീഷനെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുമ്പോള്‍ തങ്ങളുടെ തനത് ശൈലിയില്‍ ചിത്രങ്ങളുമായാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ നിറഞ്ഞു നില്‍ക്കുന്നത്. ഖാദി കലണ്ടറില്‍ ഗാന്ധിയെ അനുകരിച്ച് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന മോദിയുടെ ചിത്രമാണ് ഖാദി ഗ്രാമോദ്യോഗ് കമ്മീഷന്റെ ഡയറിയിലും കലണ്ടറുകളിലും ഉള്ളത്. അതിനു സമാനമായാണ് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളെല്ലാം. സൗത്താഫ്രിക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം മുതല്‍ 2006ലെ ബോളിവുഡ് ചിത്രത്തിലടക്കം മോദി പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗാന്ധിജിയ്ക്കു പകരക്കാരനായി മാത്രമല്ല 1953ല്‍ എവറസ്റ്റ് കീഴടക്കിയത് എഡ്മണ്ട് മോദിയും ടെന്‍സിംഗ് ഷായും ട്രോളുകളില്‍ എത്തുന്നുണ്ട്.
ദണ്ഡി യാത്രയില്‍ അനുയയികള്‍ക്കൊപ്പം നടന്നു നീങ്ങുന്ന മോദിയെയും കാണാന്‍ സാധിക്കും
സ്വാതന്ത്ര സമരത്തില്‍ മാത്രമായിരുന്നില്ല ഇന്ത്യന്‍ കായിക രംഗത്തും തിളങ്ങിയ മോദി 1984ല്‍ ഇന്ത്യക്കായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിതന്ന കാര്യവും സോഷ്യല്‍ മീഡിയ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.