വിരലിലെണ്ണാവുന്ന ദിവസങ്ങല്‍ മാത്രമാണ് ഇനി ഖത്തര്‍ ലോകകപ്പിനുള്ളത്. ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും അതിന്റെ ആവേശം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലായിടത്തും ഒരുപോലെയാണ്.
കഴിഞ്ഞ ലോകകപ്പുകളിലേതെന്ന പോലെ മലയാളികള്‍ ഇത്തവണയും ചേരിതിരിഞ്ഞ് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഏറ്റവുമധികം ഫാന്‍സുള്ള ബ്രസീലും അര്‍ജന്റീനയും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ക്രിസ്റ്റിയാനോ ആരാധകരും പിന്നാലെയെത്തിയിരിക്കുകയാണ്.
ബ്രസീലിനും അര്‍ജന്റീനക്കും പോര്‍ച്ചുഗലിനും മാത്രമല്ല നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനും മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍, ജര്‍മനി, സൂപ്പര്‍ ടീമുകളായ ഹോളണ്ട്, ബെല്‍ജിയം തുടങ്ങിയവര്‍ക്കും ആരാധകരേറെയാണ്.
കഴിഞ്ഞ ദിവസം അര്‍ജന്റീന ആരാധകര്‍ പുഴക്ക് നടുവില്‍ വെച്ച അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഭീമന്‍ കട്ടൗട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജ്യാതിര്‍ത്തികളും കടന്ന് മെസിയുടെ കട്ടൗട്ടിന്റെ വാര്‍ത്തയെത്തിയതിന് പിന്നാലെ മറുപടിയുമായി ബ്രസീല്‍ ആരാധകരും കട്ടൗട്ടുമായി എത്തിയിരുന്നു.
ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ കട്ടൗട്ടായിരുന്നു ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. മെസിയുടെ കട്ടൗട്ടിനേക്കാള്‍ വലുതും രാത്രിയില്‍ തിളങ്ങുന്നതുമായ കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. ഒപ്പം വെല്ലുവിളിക്ക് മറുപടിയെന്നോണം അഞ്ച് ലോകകപ്പ് ട്രോഫികളുടെ കട്ടൗട്ടും അവര്‍ സ്ഥാപിച്ചിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഈ വിഷയം ഇരുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. മെസി – നെയ്മര്‍ കട്ടൗട്ട് ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ട്രോള്‍ മലയാളം, ഐ.സി.യു, ട്രോള്‍ ഫുട്‌ബോള്‍ മലയാളം തുടങ്ങിയ ഗ്രൂപ്പുകളെല്ലാം തന്നെ ഈ കട്ടൗട്ട് യുദ്ധം ആഘോഷമാക്കുകയാണ്.
മെസിയുടെ കട്ടൗട്ടിനേക്കാള്‍ വലിയ കട്ടൗട്ട് ആരെങ്കിലും വെക്കുമോ എന്ന തരത്തില്‍ വെല്ലുവിളിക്കുന്ന അര്‍ജന്റീന ഫാന്‍സിന് മറുപടി നല്‍കുന്ന ബ്രസീല്‍ ഫാന്‍സ് എന്ന തരത്തിലുള്ള ട്രോളാണ് അനീസ് കാലാട്ട് എന്ന ഫേസ്ബുക്ക് യൂസര്‍ പങ്കുവെച്ചിരിക്കുന്നത്. ‘വെറുതെ ചോദിച്ചു വാങ്ങിച്ചു’ എന്ന ക്യാപ്ഷനോടെയാണ് അനീസ് ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.
ബ്രസീല്‍ നേടിയ ലോകകപ്പുകളെ കുറിച്ച് പറഞ്ഞാണ് നിതിന്‍ എന്‍.എല്‍.വൈ എന്ന യൂസര്‍ അര്‍ജന്റീനയെ ട്രോളുന്നത്.
കാറ്റടിച്ചാല്‍ താഴെ വീഴുന്നവന്‍ എന്ന തരത്തിലാണ് അര്‍ജന്റീന ആരാധകര്‍ നെയ്മറിന്റെ കട്ടൗട്ടിനെ കളിയാക്കുന്നത്. നെയ്മര്‍ ഫൗളിന് ഓവര്‍ റിയാക്ട് ചെയ്യുന്നു എന്നതാണ് ഇവര്‍ ട്രോളുന്നത്.
ചെറിയൊരു കാറ്റടിച്ചപ്പോള്‍ നെയ്മറിന്റെ കട്ടൗട്ട് വെള്ളത്തില്‍ വീണുകിടക്കുന്നതായാണ് അയ്യൂബ് ഹംസ പങ്കുവെച്ച ട്രോളിലുള്ളത്.
പുഴയില്‍ വെക്കുന്നതിന് പകരം കരയോട് ചേര്‍ത്ത് നെയ്മറിന്റെ കട്ടൗട്ട് വെച്ചതിലും ട്രോളുകള്‍ ഉയരുന്നുണ്ട്.
എന്നാല്‍ ഇരുവരെയും ഒരുമിച്ച് കളിയാക്കുന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എമ്പാടുമുണ്ട്.
എന്നാല്‍ ഇതിനേക്കാള്‍ പരിതാപകരമാണ് പോര്‍ച്ചുഗല്‍ ഫാന്‍സിന്റെ അവസ്ഥയെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. താമരശ്ശേരിക്കടുത്ത് റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ട് വെച്ചിട്ടുണ്ടെങ്കിലും പോര്‍ച്ചുഗല്‍ ജേഴ്‌സിയും പതാകയുമാണ് ട്രോളന്‍മാരുടെ പ്രാധാന ഇര.
രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയുടെ പതാകയോട് സാമ്യമുള്ളതിനാല്‍ അതുപയോഗിച്ചാണ് പോര്‍ച്ചുഗല്‍ ആരാധകരെ ട്രോളുന്നത്.
വാള്‍ട്ടര്‍ വൈറ്റ് ജെ. എന്ന അക്കൗണ്ട് പങ്കുവെച്ച രസകരമായ ഒരു ട്രോള്‍ നോക്കൂ,
വിപിന്‍ വിജയന്‍ കാവില്‍ക്കടവില്‍ എന്ന യൂസറും സമാനമായ ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.
നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു എന്നുതന്നെയാണ് സോഷ്യല്‍ മീഡിയയിലെ കൊണ്ടും കൊടുത്തുമുള്ള ഈ ‘യുദ്ധം’ വ്യക്തമാക്കുന്നത്.
Content Highlight: Social media trolls the cutout of Messi and Neymar