| Monday, 29th February 2016, 3:33 pm

സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞ് കണ്ണൂര്‍ വിമാനത്താവളവും സര്‍ക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് രാവിലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങിയത്. ഇത് കേരള വികസന ചരിത്രത്തിലെ സുപ്രധാന നിമിഷമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്. അത് പക്ഷെ പദ്ധതിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ചല്ല, നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാതെയുള്ള ഈ പരീക്ഷണ പറക്കിലും ഉദ്ഘാടന പരിപാടികളുമെല്ലാമാണ് പരിഹാസവിധേയമാകുന്നത്.

നിര്‍മ്മാണ ഘട്ടങ്ങള്‍ പൂര്‍ത്തിയാകാതെ ആദ്യഘട്ട ഉദ്ഘാടനമെന്ന പേരില്‍ ചടങ്ങ് സംഘടിപ്പിക്കുകയും വിമാനമിറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നിരവധി ട്രോള്‍ ചിത്രങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കപ്പെടുന്നത് അവയില്‍ ചിലതാണ് താഴെ

അടുത്തപേജില്‍ തുടരുന്നു

We use cookies to give you the best possible experience. Learn more