ന്യൂദല്‍ഹി: ജി.എസ്.ടി വരുമാനം കുറഞ്ഞതിന് പിന്നില്‍ ദൈവത്തിന്റെ പ്രവര്‍ത്തിയായ കൊവിഡ് ആണെന്ന് പറഞ്ഞ ധനമന്ത്രി നിര്‍മലാ സീതാരാമന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തോടുപമിച്ച ബി.ജെ.പി നേതാക്കളുടെ പഴയ പ്രസ്താവനകള്‍ കാണിച്ചാണ് ധനമന്ത്രിയുടെ വിശദീകരണത്തിന് പരിഹാസമുയരുന്നത്.
‘കൗ മൊമ്മ’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന ട്രോള്‍ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര ബി.ജെ.പി നേതാവ് അവധൂത് വാഗ്, മോദിയെ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി വിശേഷിപ്പിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. 2018 ഒക്ടോബര്‍ 18 നായിരുന്നു അവധൂതിന്റ പ്രസ്താവന.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, നരേന്ദ്രമോദി മനുഷ്യരുടെ മാത്രമല്ല ദൈവങ്ങളുടേയും നേതാവാണെന്ന് ഇക്കഴിഞ്ഞ ജൂണില്‍ പറഞ്ഞ പ്രസ്താവനയും ട്വീറ്റിനൊപ്പമുണ്ട്.
കൊവിഡ് 19 ജി.എസ്.ടി പിരിക്കുന്നതിനെ സാരമായി ബാധിച്ചുവെന്നായിരുന്നു അവലോകനയോഗത്തിന് ശേഷം നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നത്. ‘കൊവിഡ് മഹാമാരി ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. അത് ജി.എസ്.ടിയെ സാരമായി ബാധിച്ചിട്ടുണ്ട്.’, മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nirmala Sitaraman GST