| Thursday, 28th September 2017, 6:59 pm

'താനെന്തൊരു ദുരന്താടോ! ഈ സിനിമ കാണാന്‍ പോകുന്നവരൊക്കെ കോവാലന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്നാണോ?'; ലാല്‍ ജോസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ചിത്രം രാമലീല ഇന്ന് തിയ്യറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. എന്നാല്‍ ഇതിനിടെ ചിത്രത്തിന്റെ വിജയം കേസില്‍ പ്രതിയായ ദിലീപിന്റെ വിജയമാക്കി മാറ്റാനുള്ള ശ്രമവുമായി നടന്‍ ലാല്‍ ജോസ് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ വിജയം ജനകീയ കോടതിയില്‍ ദിലീപ് നേടിയ വിജയമായാണ് ലാല്‍ ജോസ് വിലയിരുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഫെയ്‌സ്ബുക്ക് കാര്‍ഡുപയോഗിച്ചായിരുന്നു ലാല്‍ ജോസ് പോസ്റ്റിട്ടത്. സകല കണക്കു കൂട്ടലും തെറ്റിച്ച് ദിലീപ് സിനിമ വന്‍ വിജയത്തിലേക്കെന്നും കാര്‍ഡില്‍ പറയുന്നുണ്ട്.

അതേസമയം, ലാല്‍ ജോസിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.


“വീരപ്പന്‍ സിനിമയും ഫൂലന്‍ ദേവി സിനിമയുമെല്ലാം “ജനകീയ കോടതി”കളില്‍ വിജയിച്ചിട്ടുണ്ട് മിഷ്ടര്‍. ആ വിജയമൊന്നും അവരുടെ കാട്ടുകൊള്ളകളെ റദ്ദ് ചെയ്യുന്നില്ല. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാന്‍ താങ്കള്‍ക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നില്ല. എന്നാല്‍ അതിനൊപ്പം താങ്കള്‍ ഉപയോഗിച്ച് #അവനോടൊപ്പം എന്ന ഹാഷ് ടാഗുണ്ടല്ലോ, അത് അതിക്രൂരമായ പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചതിന് തുല്യമായിപ്പോയി.” എന്നായിരുന്നു ഒരു കമന്റ്.


Also Read: യശ്വന്ത് സിന്‍ഹ പറഞ്ഞതില്‍ എന്താണ് തെറ്റ്’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹയും


നേരത്തെ ദിലീപ് അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ലാല്‍ ജോസ് രംഗത്തെത്തിയിരുന്നു. ഇന്ന് അവനോടൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു ലാല്‍ജോസിന്റെ പോസ്റ്റ്. ഇതും ഇന്നത്തെ പോസ്റ്റുമെല്ലാം കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ സംവിധായകനെ പൊങ്കാലയിടുന്നത്.

താനൊക്കെ എന്തൊരു ദുരന്തം ആടോ? ഈ സിനിമ കാണാന്‍ പോയവര്‍ മുഴുവന്‍ കോവാലന്‍ നിരപാരാധി ആണെന്ന് വിശ്വസിക്കുന്നവര്‍ ആണെന്നാണോ താന്‍ പറയുന്നത്? എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍
പടം എന്തെങ്കിലും ആകട്ടെ,അതിനെന്തിനാ ഈ ജനകീയകോടതിയില്‍ വിജയം എന്നൊക്കെ തള്ളി മറിക്കുന്നെ, പടം നല്ലതാണെങ്കില്‍ ആള്‍കാര്‍ കാണും,പിന്നെ പടത്തിന് കേറുന്ന ആളുകളുടെ എണ്ണം നോക്കി നീതി തീരുമാനിക്കുന്ന അത്രത്തോളം ലാല്‍ ജോസ് എന്ന വ്യക്തിയും സംവിധായകനും അഥപതിച്ചു പോയതില്‍ സങ്കടമുണ്ടെന്ന് മറ്റൊരാള്‍ പറയുന്നു.

ചില പ്രതികരണങ്ങള്‍ കാണാം







Latest Stories

We use cookies to give you the best possible experience. Learn more