| Thursday, 29th April 2021, 4:35 pm

ചൈനയില്‍ നിന്ന് വരെ സഹായം സ്വീകരിച്ചേക്കും; ഇതറിഞ്ഞ ടിക് ടോകും പബ്ജിയും; ട്രോള്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്ന് സഹായങ്ങള്‍ സ്വീകരിക്കുന്നതിലുള്ള നയം മാറ്റാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാറിനെ ട്രോളി സോഷ്യല്‍ മീഡിയ.

ചൈനയില്‍ നിന്ന് അടക്കം സഹായം സ്വീകരിച്ചേക്കും എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വലിയ രീതിയില്‍ ട്രോളുകള്‍ ഇറങ്ങിയത്.
ചൈനയില്‍ നിന്ന് സഹായം സ്വീകരിക്കുമെന്ന് കേട്ട പബ്ജിയും ടിക് ടോകും എന്ത് കരുതുന്നുണ്ടാകുമെന്തോ. ഇന്ത്യക്ക് ആരുടെയും സഹായം വേണ്ടിവരില്ല എന്ന് രണ്ടു വര്‍ഷം മുമ്പ് പോസ്റ്റിട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു തുടങ്ങിയവയാണ് പ്രധാന ട്രോളുകള്‍.

പ്രളയ കാലത്ത് യു.എ.ഇ കേരളത്തിന് സഹായം പ്രഖ്യാപിച്ചപ്പോള്‍ ഈ നയം മാറ്റിക്കൂടായിരുന്നോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. നിലവിലെ പോളിസി പ്രകാരം മറ്റു രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല.

എന്നാല്‍ ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നല്‍കി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നതില്‍ നയം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.

ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിച്ചേക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം.
നേരത്തെ, ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനക്കെതിരെ ഡിജിറ്റല്‍ സ്‌ട്രൈക്കുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

ഇതിന്റെ ഭാഗമായി വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :  social media trolls govt to change policy on foreign aid in India

We use cookies to give you the best possible experience. Learn more