കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ ഗാനം വന്‍ ഹിറ്റായിരുന്നു. ഗാനത്തിനൊത്ത് ചുവട് വച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുവരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സനായ ചിന്താ ജെറോം.
കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു ചിന്തയുടെ വിമര്‍ശനം. ചിന്തയുടെ ചിന്ത കൂടിപ്പോയ വിശകലനത്തെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
സിനിമാ താരങ്ങളും ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാനത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്റെ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. “ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ “”പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?””, “”അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?””, “”കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?”” എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!” മുരളി ഗോപി പറഞ്ഞു.
ചില ട്രോളുകള്‍ കാണാം