| Tuesday, 7th June 2022, 5:12 pm

'കളിയാക്കുന്നതോ പോട്ടെ, ആ സ്‌പെല്ലിങ്ങ് എങ്കിലും...' ; പ്രവാചക നിന്ദയിൽ ട്വിറ്ററിൽ ട്രെൻഡിങ്ങായ #bycottqatarairways നെ ട്രോളി സോഷ്യൽ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രവാചകനെതിരായ വിദ്വേഷ പരാമർശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളിൽ വിഷയം വലിയ രീതിയിൽ ചർച്ചയായത് പോലെ സമൂഹമാധ്യമങ്ങളിലും വാർത്ത ആളിപ്പടർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

#shameonbjp, #gobackmodi എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും നിമിഷനേരം കൊണ്ട് ട്വിറ്ററിൽ നിറഞ്ഞിരുന്നു. ഇവയോടൊപ്പം വ്യാപകമായി പ്രചരിച്ച മറ്റൊരു ഹാഷ്ടാഗ് ആയിരുന്നു #boycottqatarairways. നുപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തിയറിയിച്ച് ഖത്തർ രംഗത്തെത്തിയതാണ് ഈ ഹാഷ്ടാഗിന്റെ പശ്ചാത്തലം.

അതായത് ഖത്തർ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ സ്ഥിതിക്ക് ഇനി ഖത്തർ എയർവേസിനെ ബഹിഷ്‌ക്കരിക്കാം എന്നർത്ഥം. എന്നാൽ കമ്പനി ഇതിനെ രസകരമായ ഒരു പരസ്യമാക്കിയാണ് മാറ്റിയത്.

‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ’ എന്നാണ് ഖത്തർ എയർവേസിന്റെ പരസ്യം.
qatarairways.com ലെ ഹോം പേജിൽ തന്നെയാണ് പരസ്യ ബാനർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിനൊക്കെ പിന്നാലെ വൈറലായ മറ്റൊരു ഹാഷ്ടാഗ് ആണ് #bycottqatarairways. ബോയ്‌ക്കോട്ട് അക്ഷരം മാറി ‘ബൈക്കോട്ട്’ ആയിപ്പോയതോടെ സംഘമിത്രങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ പെരുമഴയാണ്.

തെറ്റ് വൈറലായതോടെ ബി.ജെ.പി അത് തിരുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. #boycottqatarairwsay നു പുറമെ #boycottFIFA #boycottQatar തുടങ്ങിയ ഹാഷ്ടാഗുകളും വന്നിരുന്നു.

Content Highlight: social media trolls #bycottqatarairways

We use cookies to give you the best possible experience. Learn more