ന്യൂദൽഹി: പ്രവാചകനെതിരായ വിദ്വേഷ പരാമർശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളിൽ വിഷയം വലിയ രീതിയിൽ ചർച്ചയായത് പോലെ സമൂഹമാധ്യമങ്ങളിലും വാർത്ത ആളിപ്പടർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
#shameonbjp, #gobackmodi എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും നിമിഷനേരം കൊണ്ട് ട്വിറ്ററിൽ നിറഞ്ഞിരുന്നു. ഇവയോടൊപ്പം വ്യാപകമായി പ്രചരിച്ച മറ്റൊരു ഹാഷ്ടാഗ് ആയിരുന്നു #boycottqatarairways. നുപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തിയറിയിച്ച് ഖത്തർ രംഗത്തെത്തിയതാണ് ഈ ഹാഷ്ടാഗിന്റെ പശ്ചാത്തലം.
അതായത് ഖത്തർ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ സ്ഥിതിക്ക് ഇനി ഖത്തർ എയർവേസിനെ ബഹിഷ്‌ക്കരിക്കാം എന്നർത്ഥം. എന്നാൽ കമ്പനി ഇതിനെ രസകരമായ ഒരു പരസ്യമാക്കിയാണ് മാറ്റിയത്.