| Sunday, 15th October 2017, 8:41 pm

'ഇന്ത സ്പീഡ് പോതുമാ ഇനും കൊഞ്ചം വേണമാ'; കാറ്റിനെ വെല്ലുന്ന വേഗവുമായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര; ട്രോള്‍ മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കു്മ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്ര വാര്‍ത്തകളേക്കാല്‍ കൂടുതല്‍ നിറഞ്ഞു നില്‍ക്കുന്നത് ട്രോളുകളിലാണെന്ന് പറയാം. ആദ്യം ജാഥയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുങ്ങിയതായിരുന്നെങ്കില്‍ പിന്നെയത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടെ പേരിലായിരുന്നു. ഇപ്പോഴിതാ ജനരക്ഷാ യാത്ര വീണ്ടും ട്രോളുകളില്‍ നിറയുകയാണ്.

ഇത്തവണ ട്രോളന്മാര്‍ ആഘോഷിക്കുന്നത് യാത്രയുടെ വേഗതയെയാണ്. നാലു ദിവസം കൊണ്ട് കണ്ണൂര്‍ കറങ്ങിയ കുമ്മനവും സംഘവും പിന്നീട് കാറ്റിനേക്കാള്‍ വേഗത്തിലാണ് പത്തനംതിട്ടയിലെത്തിയത് എന്നാണ് ട്രോളന്മാര്‍ പറയുന്നത്. കുമ്മനത്തെ ഉസൈന്‍ ബോള്‍ട്ടുമായിട്ടു വരെ ട്രോളന്മാര്‍ താരതമ്യം ചെയ്യുന്നുണ്ട്.

കേരളത്തെ രക്ഷിക്കാനായി അതിവേഗം പായുന്ന കുമ്മനം ജീയാണ് ചില ട്രോളുകളില്‍ താരമെങ്കില്‍ മറ്റു ചിലതില്‍ എറണാകുളത്തെ ട്രാഫിക് ജാമില്‍ നിന്നും കുഞ്ഞുമോനെ രക്ഷിച്ച കുമ്മനമാണ് നായകന്‍.


Also Read:  ‘തോല്‍വിയുടെ ചടപടാ ഒച്ചകളാണ് ഈ കേള്‍ക്കുന്നത്; ജനം കലിപ്പ് തീര്‍ക്കുന്നതല്ല എന്ന് പറയാന്‍ സംഘീബ്രോസ്, നിങ്ങള്‍ക്ക് വല്ല ന്യായീകരണങ്ങളുമുണ്ടോ’; സനീഷ് ഇളയിടത്ത്


എന്നാല്‍ ട്രോളുകളില്‍ മാത്രമല്ല വിവാദങ്ങളിലും ബി.ജെ.പിയുടെ ജനരക്ഷ ഇടം നേടിയിട്ടുണ്ട്. ജനരക്ഷാ യാത്രയുടെ വാര്‍ത്തനല്‍കിയതിന് തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും തൊട്ടുകൂട്ടാനായി ബീഫും വിളമ്പിയെന്നാണ് വിവാദം.

വിജയാഘോഷമെന്ന പേരിലായിരുന്നു തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പി ബി.ജെ.പിയുടെ സല്‍ക്കാരം.ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്‌സ് പാലസിലായിരുന്നു ബി.ജെ.പിയുടെ മദ്യസല്‍ക്കാരം.ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളാണ് മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ സ്വീകരിച്ചത്.

ചില ട്രോളുകള്‍ കാണാം

We use cookies to give you the best possible experience. Learn more