| Wednesday, 15th May 2019, 9:05 am

അഞ്ചുവര്‍ഷം എന്നത് 18000 ദിവസം വരും: മോദിയ്ക്കുവേണ്ടി ചാനല്‍ ചര്‍ച്ചയില്‍ കണക്ക് നിരത്തിയ ബി ഗോപാലകൃഷ്ണന് പിഴച്ചു: ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ കണക്കുകള്‍ നിരത്തി സ്വയം അബദ്ധത്തില്‍ ചാടിയ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ ട്രോളി സോഷ്യല്‍ മീഡി. അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് 18,000ത്തിലും 19000ത്തിനും ഇടയില്‍ ദിവസങ്ങളുണ്ട് എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെയാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഈ ദിവസങ്ങളുടെ കണക്ക് ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചത്. ന്യൂസ് നാഷനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ക്യാമറയുമായും ഇമെയിലുമായും ബന്ധപ്പെട്ട് നടത്തിയ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ മോദിയെ പ്രതിരോധിച്ചുകൊണ്ട് ന്യൂസ് 18 കേരളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചുവര്‍ഷം എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും. ഏതാണ്ട് പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍. കാരണം 365 ദിവസമാണെല്ലോ ഒരു വര്‍ഷം. അതിനെ അഞ്ചുകൊണ്ട് ഗുണിക്കുക. ഏതാണ്ട് 17, 18000 ദിവസം വരും. ഇതില്‍ ഒരു ദിവസമെങ്കിലും മലയാളത്തിലെ ന്യൂസ് 18 പ്രധാനമന്ത്രിക്ക് അനുകൂലമായി ഒരു പ്രക്ഷേപണം നടത്തിയിട്ടുണ്ടോ. ചര്‍ച്ച നടത്തിയിട്ടുണ്ടോ?’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.

അബദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിനു മുമ്പില്‍ പരിഹാസപാത്രമാകുകയാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.

(പതിനൊന്ന് മിനിറ്റിനുശേഷം)

ട്രോളുകള്‍ കാണാം:

ആശയം: സുബൈര്‍ കു
കടപ്പാട്: ഐ.സി.യു

ആശയം: അതുല്‍ ബാബു
കടപ്പാട്: ട്രോള്‍ സംഘ്‌

ആശയം: ഷാജി ടി.എന്‍
കടപ്പാട്: ട്രോള്‍ സംഘ്‌

ആശയം: അശ്വിന്‍ ആര്‍.കെ
കടപ്പാട്: ട്രോള്‍ സംഘ്‌

We use cookies to give you the best possible experience. Learn more